ബാലസാഹിത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള ബാലസാഹിത്യം [തിരുത്തുക]
മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു. പൂമ്പാറ്റ , ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക,മലർവാടി മാസിക, കളിച്ചെപ്പ്, യുറീക്ക, തത്തമ്മ തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.
1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു.
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരർ [തിരുത്തുക]
- അമ്പാടി ഇക്കാവമ്മ
- ലളിതാംബിക അന്തർജ്ജനം
- നന്തനാർ
- മാലി
- കുഞ്ഞുണ്ണിമാഷ്
- പി. നരേന്ദ്രനാഥ്
- സി.ജി. ശാന്തകുമാർ
- സുമംഗല
- പ്രൊഫ.എസ്. ശിവദാസ്
- സിപ്പി പള്ളിപ്പുറം
- കെ.വി.രാമനാഥൻ
- എം.കെ.മനോഹരൻ
- കെ.ബി. ശ്രീദേവി
- കെ. തായാട്ട്
- കെ. ശ്രീകുമാർ
- ചേപ്പാട് ഭാസ്കരൻ നായർ
- ആർ. ഗോപാലകൃഷ്ണൻ
- ആർ. ശ്രീലേഖ
- ഇ.വി. കൃഷ്ണപിള്ള