ബാലമംഗളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയാണ്‌ ബാലമംഗളം. ചിത്രകഥകൾ‍, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ്‌ ഇതിലെ ഉള്ളടക്കം. ഇത് കന്നഡയിലും പ്രസിദ്ധീകരിക്കുന്നുണ്ട് [1]

ഉള്ളടക്കം

ചിത്രകഥകൾ [തിരുത്തുക]

ഡിങ്കൻ [തിരുത്തുക]

പ്രധാന ലേഖനം: ഡിങ്കൻ

അത്ഭുത ശക്തികളുള്ള ഒരു എലിയാണ് ഇതിലെ പ്രധാന കഥാപാത്രം. കൊടും വനത്തിൽ ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ ഡിങ്കൻ രക്ഷകനായെത്തും. സാധാരണ എലിയായിരുന്ന ഡിങ്കന് അന്യഗ്രഹ ജീവികൾ നടത്തിയ പരീക്ഷണഫലമായാണ് അത്ഭുതശക്തി ലഭിച്ചത്.

ശക്തി മരുന്ന് [തിരുത്തുക]

നാടൻ വൈദ്യമുപയോഗിച്ച് ശക്തി മരുന്ന് നിർമ്മിക്കുന്ന ഒരു കുടവയറൻ വൈദ്യനും നമ്പോലൻ എന്ന മെലിഞ്ഞുണങ്ങിയ ഒരു പയ്യൻ, കൊച്ചുവീരൻ , കുഞ്ഞിക്കിളി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സുശീലം , കുശീലം എന്നീ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണ്‌ ഈ ചിത്രകഥയിലെ ഇതിവൃത്തം.പ്രശസ്ത ഫ്രെഞ്ച് കോമിക്ക് ബുക്കായ ആസ്റ്റെറിക്സുമായി ശക്തിമരുന്നിന് നല്ല സാമ്യം ഉണ്ട്.[2]

കാട്ടിലെ കിട്ടൻ [തിരുത്തുക]

കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ.

കേരകൻ [തിരുത്തുക]

ഡിങ്കന്റെ പ്രധാന ശത്രുവായിരുന്നു കേരകൻ ഇന്ന് നമുക്കെല്ലാം സുപരിചിതമായ ദിനോസറിന്റെ വംശത്തിൽപ്പെട്ടവനാണിവൻ.

ഇതും കാണുക [തിരുത്തുക]

ഉറവിടം [തിരുത്തുക]

  1. ബാലമംഗളത്തിന്റെ ഔദ്യോഗിക സൈറ്റ്
  2. http://www.asterix.com/encyclopedia/characters/
"http://ml.wikipedia.org/w/index.php?title=ബാലമംഗളം&oldid=1708524" എന്ന താളിൽനിന്നു ശേഖരിച്ചത്