യുറീക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുറീക്ക മുഖചിത്രം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ബാലശാസ്ത്ര ദ്വൈവാരികയാണ് യുറീക്ക.1970 ഇൽ തുടങ്ങി.പ്രൊ.എസ്‌.ശിവദാസ് ,സി ജി ശാന്തകുമാർ ,പ്രൊ.കെ ശ്രീധരൻ തുടങ്ങിയ പ്രശസ്ത ശാസ്ത്ര സാഹിത്യകാരന്മാർ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. ഏകദേശം 30,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചെലവാകുന്നത് [അവലംബം ആവശ്യമാണ്]. പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായുള്ള മലയാളത്തിലെ ശാസ്ത്ര മാസികയാണിത്[അവലംബം ആവശ്യമാണ്]. കെ. പാപ്പൂട്ടി ആണ് ഇപ്പോൾ ഈ ദ്വ്വൈവാരികയുടെ എഡിറ്റർ.

കുട്ടികൾ സ്വന്തമായുണ്ടാക്കിയ 7 ലക്കങ്ങൾ യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര കഥകൾ, ശാസ്ത്ര സംബന്ധമായ കവിതകൾ എന്നിവയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്ന യുറീക്ക, കുട്ടികളിൽ നിന്നുള്ള രചനകളെയും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ കുട്ടികൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ യുറീക്ക നിർണായക പങ്കു വഹിച്ചിട്ടുണ്ട്‌. പ്രൊ.എസ്‌.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ തുടങ്ങിയ ചിത്ര കഥകൾ കുട്ടികൾക്ക് പ്രിയപ്പെട്ടവയായിരുന്നു.വായനക്കാർ വികസിപ്പിച്ചെടുത്ത മാത്തൻ മണ്ണീര കേസ് എന്ന പംക്തി കേരളത്തിനു പുറത്തും പ്രശംസ നേടി. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്‌. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. യുറീക്ക വിജ്ഞാന പരീക്ഷ ,വിജ്ഞാനോത്സവം എന്നീ മത്സരപരീക്ഷകൾ ഏറെ പ്രശസ്തമാണ് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുറീക്ക&oldid=3642412" എന്ന താളിൽനിന്ന് ശേഖരിച്ചത്