ഇ.വി. കൃഷ്ണപിള്ള
| ഇ.വി. കൃഷ്ണപിള്ള | |
|---|---|
| ജനനം | അടൂർ,പത്തനംതിട്ട |
| തൊഴിൽ | കഥാകൃത്ത്, പത്രാധിപർ |
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം കുന്നത്തൂർ ഇഞ്ചക്കാട്ടു വീട്ടിൽ 1894 സെപ്റ്റംബർ 16-ന് ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള. അമ്മ പുത്തൻവീട്ടിൽ കല്യാണിയമ്മ.
പപ്പുപിള്ള കുടുംബ സമേതം പെരിങ്ങനാട്ടേയ്ക്ക് താമസം മാറ്റി. പെരിങ്ങനാട്ട് ചിലങ്ങിരഴികത്ത് വീട്ടിലാൺ താമസിച്ചിരുന്നത്. ഇ.വി. കൃഷ്ണപിള്ള പിന്നീട് നിർമ്മിച്ചതാൺ കൊട്ടയ്ക്കാട്ട് വീട്.
പെരിങ്ങനാട്, വടക്കടത്തുകാവ്, തുമ്പമൺ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്, തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവൺമന്റ് സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.
1919 മേയ് 25-ന് സി.വി. രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയെ വിവാഹം കഴിച്ചു.
1921-ൽ അസി. തഹസിൽദാരായി നിയമിതനായി. 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത് നിയമപഠനം ആരംഭിച്ചു. 1923-ൽ ബി.എൽ. ജയിച്ച് തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി. 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും, 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.
മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്.
പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി, ചന്ദ്രാജി, മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ. പത്മനാഭൻ നായർ, കെ. കൃഷ്ണൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ് മക്കൾ.
മരണം 1938 മാർച്ച് 30.
കൃതികൾ [തിരുത്തുക]
നോവൽ [തിരുത്തുക]
- ബാഷ്പവർഷം
- ആരുടെ കൈ
- തോരാത്ത കണ്ണുനീർ
ചെറുകഥ [തിരുത്തുക]
- കേളീസൗധം (നാലു ഭാഗങ്ങൾ)
ആത്മകഥ [തിരുത്തുക]
- ജീവിത സ്മരണകൾ
നാടകം, സാഹിത്യപ്രബന്ധങ്ങൾ [തിരുത്തുക]
- സീതാലക്ഷ്മി
- രാജാ കേശവദാസൻ
- കുറുപ്പിന്റെ ഡെയ്‌ലി
- വിവാഹക്കമ്മട്ടം
- ഇരവിക്കുട്ടിപിള്ള
- രാമരാജാഭിഷേകം
- ബി. എ മായാവി
- പെണ്ണരശുനാട്
- പ്രണയക്കമ്മീഷൻ
- കള്ളപ്രമാണം
- തിലോത്തമ
- വിസ്മൃതി
- മായാമനുഷ്യൻ.
ഹാസ്യകൃതികൾ [തിരുത്തുക]
- എം.എൽ.സി. കഥകൾ
- കവിതക്കേസ്
- പോലീസ് രാമായണം
- ഇ.വി. കഥകൾ
- ചിരിയും ചിന്തയും (രണ്ട് ഭാഗങ്ങൾ)
- രസികൻ തൂലികാചിത്രങ്ങൾ.
ബാലസാഹിത്യകൃതികൾ [തിരുത്തുക]
- ഗുരുസമക്ഷം
- ഭാസ്കരൻ
- ബാലലീല
- ഗുണപാഠങ്ങൾ
- ശുഭചര്യ
- സുഖജീവിതം
അവലംബം [തിരുത്തുക]
ഇ.വി.യുടെ തിരഞ്ഞെടുത്ത കൃതികൾ, ഡി സി ബുക്സ്, 1996.