കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴശ്ശിരാജ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഴശ്ശിരാജ (വിവക്ഷകൾ) എന്ന താൾ കാണുക. പഴശ്ശിരാജ (വിവക്ഷകൾ)
കേരള വർമ്മ പഴശ്ശിരാജ

പോസ്റ്റർ
സംവിധാനം ഹരിഹരൻ
നിർമ്മാണം ഗോകുലം ഗോപാലൻ
രചന എം.ടി. വാസുദേവൻ നായർ
ആഖ്യാനം
അഭിനേതാക്കൾ മമ്മൂട്ടി
ശരത് കുമാർ
പത്മപ്രിയ
കനിഹ
മനോജ് കെ. ജയൻ
തിലകൻ
ജഗതി ശ്രീകുമാർ
സുരേഷ് കൃഷ്ണ
സുമൻ
ലിൻഡ ആർസെനിയോ
സംഗീതം ഇളയരാജ
ഗാനരചന ഒ.എൻ.വി. കുറുപ്പ്
ഗിരീഷ് പുത്തഞ്ചേരി
കാനേഷ് പുനൂർ
ഛായാഗ്രഹണം രാ‍മനാഥ് ഷെട്ടി
ചിത്രസംയോജനം എ. ശ്രീകർ പ്രസാദ്
സ്റ്റുഡിയോ ശ്രീ ഗോകുലം ഫിലിംസ്
വിതരണം ശ്രീ ഗോകുലം റിലീസ്
റിലീസിങ് തീയതി 2009 ഒക്ടോബർ 16
സമയദൈർഘ്യം 200 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ്

INR 27 കോടി

[1][2][3]

എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സം‌വിധാനം ചെയ്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌[4] പുറത്തിറങ്ങിയ ചലച്ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ. 2009-ലെ മമ്മൂട്ടിയുടെ ദീപാവലി റിലീസ് ചിത്രമായിരുന്നു ഇത്. മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. INR 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്.[5] ഇളയരാജ സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്‌ നിർ‌വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുനൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഇളയരാജ ആണ്. മികച്ച പശ്ചാത്തസംഗീതത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.

ഗാനങ്ങൾ
# ഗാനം ഗാനരചന പാടിയവർ ദൈർഘ്യം
1. "മാതംഗാനനമബ്ജവാസരമണീ"   പരമ്പരാഗതം കെ.ജെ. യേശുദാസ് 1:16
2. "കുന്നത്തെ കൊന്നക്കും"   ഒ.എൻ.വി. കുറുപ്പ് കെ. എസ്. ചിത്ര 5:12
3. "ആദി ഉഷസ്സന്ധ്യ പൂത്തതിവിടെ"   ഒ.എൻ.വി. കുറുപ്പ് കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ 5:29
4. "അമ്പും കൊമ്പും കൊമ്പൻ കാട്ടും"   ഗിരീഷ് പുത്തഞ്ചേരി ഇളയരാജ, മഞ്ജരി, കുട്ടപ്പൻ 4:59
5. "ഓടത്തണ്ടിൽ താളംകൊട്ടും കാറ്റിൽ"   ഗിരീഷ് പുത്തഞ്ചേരി ചന്ദ്രശേഖരൻ, സംഗീത 5:07
6. "ആലമണങ്കലമയ്ത്തവനല്ലേ"   കാനേഷ് പുനൂർ എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, സഫ്‌വാൻ, കൃഷ്ണൻ ഉണ്ണി, അഷ്രഫ് തായിനേരി, എടവന ഗഫൂർ, ഫൈസൽ എളേറ്റിൽ. 4:47

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബം[തിരുത്തുക]

  1. http://sify.com/movies/fullstory.php?id=14884507
  2. http://www.behindwoods.com/tamil-movie-news-1/apr-09-05/pazhassi-raja-30-04-09.html
  3. http://entertainment.in.msn.com/gallery.aspx?cp-documentid=3002269
  4. "'പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ" (ഭാഷ: മലയാളം). Mathrubhumi. ശേഖരിച്ചത് 2009-10-16. 
  5. മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)