ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
| ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | |
|---|---|
| സംവിധാനം | കെ. ജി. ജോർജ് |
| നിർമ്മാണം | ഡേവിഡ് കാച്ചപ്പിള്ളി |
| കഥ | കെ. ജി. ജോർജ് |
| തിരക്കഥ | കെ. ജി. ജോർജ് |
| അഭിനേതാക്കൾ | മമ്മൂട്ടി ഭരത് ഗോപി നെടുമുടി വേണു രതീഷ് വേണു നാഗവള്ളി മോഹൻ ജോസ് ശുഭ നളിനി ശാരദ |
| സംഗീതം | എം. ബി. ശ്രീനിവാസൻ |
| ഛായാഗ്രഹണം | ഷാജി എൻ കരുൺ |
| ചിത്രസംയോജനം | എം എൻ അപ്പു |
| റിലീസിങ് തീയതി | 1983 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ. ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ആണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് .
ഉള്ളടക്കം |
രചന [തിരുത്തുക]
കഥ, തിരക്കഥ, സംഭാഷണം എന്നിവ കെ.ജി. ജോർജ്ജ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്.
സ്വാധീനം [തിരുത്തുക]
ചലച്ചിത്ര നടി ശോഭ യുടെ ജീവിതവും ആത്മഹത്യയും ഈ സിനിമയുടെ രചനയെ സ്വാധീനിച്ചിട്ടുണ്ട്[1].
പ്രമേയം [തിരുത്തുക]
സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്.പ്രശസ്ത ചലച്ചിത്ര താരവും ദേശീയ പുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങിനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്ന്വേഷണമാണു ചിത്രം. [2]
അഭിനേതാക്കൾ [തിരുത്തുക]
- മമ്മൂട്ടി
- ഭരത് ഗോപി
- നെടുമുടി വേണു
- രതീഷ്
- വേണു നാഗവള്ളി
- മോഹൻ ജോസ്
- ശുഭ
- നളിനി
- ശാരദ
സംഗീതം [തിരുത്തുക]
ഓ. എൻ. വി. കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം. ബി. ശ്രീനിവാസൻ ആണ് . [3]
അവലംബം [തിരുത്തുക]
- ↑ ചിത്രീകരിച്ചത് ശോഭയുടെ ജീവിതവും മരണവും തന്നെ /കെ ജി ജോർജ്
- ↑ m3db.com. "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്". ശേഖരിച്ചത് 17 ഫെബ്രുവരി 2011.
- ↑ malayalasangeetham.info. "ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് [1983]". ശേഖരിച്ചത് 17 ഫെബ്രുവരി 2011.
പുറം കണ്ണികൾ [തിരുത്തുക]
|
|||||||