എന്റെ ഉപാസന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എന്റെ ഉപാസന | |
|---|---|
![]() ഡി.വി.ഡി. പുറംചട്ട |
|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | ജോയ് തോമസ് |
| കഥ | മല്ലികായൂനിസ് |
| തിരക്കഥ | തോപ്പിൽ ഭാസി |
| അഭിനേതാക്കൾ | മമ്മൂട്ടി സുഹാസിനി ഉണ്ണിമേരി |
| സംഗീതം | ജോൺസൺ |
| ഗാനരചന | പൂവച്ചൽ ഖാദർ |
| ഛായാഗ്രഹണം | വസന്ത് കുമാർ |
| ചിത്രസംയോജനം | നസീർ |
| സ്റ്റുഡിയോ | ജൂബിലി പ്രൊഡക്ഷൻസ് |
| വിതരണം | ജൂബിലി പിൿചേഴ്‌സ് |
| റിലീസിങ് തീയതി | 1984 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഭരതന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുഹാസിനി, ഉണ്ണിമേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് എന്റെ ഉപാസന. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മാണം ചെയ്ത ഈ ചിത്രം ജൂബിലി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ മല്ലികായൂനിസിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് തോപ്പിൽ ഭാസി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മമ്മൂട്ടി – അർജ്ജുൻ
- നെടുമുടി വേണു – ലതികയുടെ അച്ഛൻ
- നവാസ്
- കൊച്ചിൻ ഹനീഫ – ഡോൿടർ
- സുഹാസിനി – ലതിക
- ഉണ്ണിമേരി – ലേഖ
- മീന – അർജ്ജുനന്റെ അമ്മ
- കെ.പി.എ.സി. ലളിത – ഗൌരി
- കോട്ടയം ശാന്ത
സംഗീതം [തിരുത്തുക]
പൂവച്ചൽ ഖാദർ എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- സുന്ദരിപ്പൂവിന് നാണം – എസ്. ജാനകി
- യാനം ആനന്ദം – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ [തിരുത്തുക]
- ഛായാഗ്രഹണം: വസന്ത് കുമാർ
- ചിത്രസംയോജനം: നസീർ
- കല: പരവൂർ സിംഗ്
- ചമയം: തോമസ്
- വസ്ത്രാലങ്കാരം: മഹി
- പരസ്യകല: ഭരതൻ, ഗായത്രി
- ലാബ്: ജെമിനി കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സോണി ശ്രീകുമാർ
- നിർമ്മാണ നിർവ്വഹണം: കെ.ആർ. ഷണ്മുഖം
- വാതിൽപുറചിത്രീകരണം: സുദർശൻ സിനി യൂണിറ്റ്
- റീ റെക്കോറ്ഡിങ്ങ്: വാഹിനി
- പ്രൊഡക്ഷൻ മാനേജർ: ടി.എൻ. ഗോപാലകൃഷ്ണൻ
- ഓഫീസ് നിർവ്വഹണം: ജിമ്മി തോമസ്
- അസിസ്റ്റന്റ് ഡയറൿടർ: അജയൻ, പോൾ ബാബു
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എന്റെ ഉപാസന
- എന്റെ ഉപാസന – മലയാളസംഗീതം.ഇൻഫോ
