അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
| അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | പി. പത്മരാജൻ |
| നിർമ്മാണം | ഹരി പോത്തൻ |
| രചന | പി. പത്മരാജൻ |
| ആസ്പദമാക്കിയത് | അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ – പി. പത്മരാജൻ |
| അഭിനേതാക്കൾ | |
| സംഗീതം | ഗുണ സിംഗ് (പശ്ചാത്തലസംഗീതം) |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| ചിത്രസംയോജനം | ബി. ലെനിൻ |
| സ്റ്റുഡിയോ | സുപ്രിയ |
| വിതരണം | കുളത്തുങ്കൽ പിക്ചേഴ്സ് |
| റിലീസിങ് തീയതി | 1986 മേയ് 1 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. മമ്മൂട്ടി, നെടുമുടി വേണു, അശോകൻ, സുകുമാരി, കനകലത, ഉണ്ണിമേരി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മാളുവമ്മ എന്ന കഥാപാത്രത്തിന് സുകുമാരിക്ക് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
കഥാതന്തു [തിരുത്തുക]
സക്കറിയയുടെ (മമ്മൂട്ടി) നേതൃത്വത്തിൽ മൂന്നു ചെറുപ്പക്കാർ ഒരു ചെറിയ ഗ്രാമത്തിലുള്ള 'മാളുവമ്മയുടെ വീട്' എന്നറിപ്പെടുന്ന വേശ്യാലയത്തിലേക്ക് പോകുന്നു. അവർ അവിടെ വിവിധ നേരമ്പോക്കുകളിൽ ഏർപ്പെട്ടു കഴിയുന്ന അവസരത്തിൽ ആ വേശ്യാലയത്തിലെ ഇളയതും സുന്ദരിയുമായ പെൺകുട്ടിയെ ഒരു കൂട്ടം ആളുകൾ കടത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുന്നു. മൂന്നു ചെറുപ്പക്കാരിലെ ഏറ്റവും ഇളയ ആളായ ബിലാലിന് (അശോകൻ) ആ പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അയാളുടെ ഈ ഇഷ്ടം കൂടെ വന്നവർ മനസ്സിലാക്കുന്നതോടെ അവർ അയാളുടെ കൂടെ നിൽക്കാനും ശത്രുക്കൾക്കെതിരെ പൊരുതാനും തയ്യാറാകുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- മമ്മൂട്ടി – സക്കറിയ
- നെടുമുടി വേണു – ഗോപി
- അശോകൻ – ബിലാൽ
- വി.പി. രാമചന്ദ്രൻ – ജോസഫ്
- സുകുമാരി – മാളുവമ്മ
- കനകലത – ശ്രീദേവി
- ഉണ്ണിമേരി – ദേവകി
- ജഗതി ശ്രീകുമാർ – ഭാസി
- കുഞ്ഞാണ്ടി – മൂപ്പൻ
- അച്ഛൻകുഞ്ഞ് – നാരായണൻ
- കൃഷ്ണൻകുട്ടി നായർ – കേശവ മേനോൻ
- റാഷിദ് – സുലൈമാൻ
- തിലകൻ – വിശ്വംഭരൻ
- കൊതുക് നാണപ്പൻ – വെയിറ്റർ
- ഫിലോമിന
- പൂജപ്പുര രാധാകൃഷ്ണൻ
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
- അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ – മലയാളസംഗീതം.ഇൻഫോ
|
||||||||||||||
