സുകുമാരി
| പത്മശ്രീ സുകുമാരി | |
|---|---|
| പ്രമാണം:Suku.jpg | |
| ജനനം | 6 ഒക്ടോബർ 1940 നാഗർകോവിൽ, തമിഴ്‌നാട് |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 1948 - ഇതുവരെ |
| ജീവിത പങ്കാളി | എ. ഭീം സിംഗ് |
| മക്കൾ | ഡോ.സുരേഷ് |
| മാതാപിതാക്കൾ | മാധവൻ നായർ , സത്യഭാമ അമ്മ |
| പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച സഹനടി 1974- Various films 1978- Various films 1985-അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ |
| വെബ് ഇടം | |
| http://www.sukumari.com | |
| ഐ.എം.ഡി.ബിയിൽ | |
| www.imdb.com/name/nm0837797/ | |
പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് സുകുമാരി. ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെയായി അഭിനയിക്കുന്ന അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളാണ് സുകുമാരി [1]. സുകുമാരി പത്താമത്തെ വയസ്സുമുതൽ സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ സുകുമാരി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
1940 ൽ തമിഴ് നാട്ടിലെ നാഗർകോവിൽ എന്ന സ്ഥലത്താണ് സുകുമാരി ജനിച്ചത്. അന്നത്തെ മൂന്ന് പ്രധാന നായിക നടിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ ബന്ധുവാണ് സുകുമാരി. കഥകളി,കേരള നടനം, ഭരതനാട്യം എന്നിവയിൽ സുകുമാരി പ്രാവീണ്യം നേടിയിട്ടുണ്ട്.ആദ്യം നൃത്തം പഠീച്ച്ത് ഗുരു ഗോപിനാഥിന്റെ കീഴില് ആയിരുന്നു [2]
ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്.[2]. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതിക്കുട്ടൻ, കുഞ്ഞാലിമരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെ അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നിവയിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും ശ്രദ്ധേയയായി.[2]. പിന്നീട് അമ്മ വേഷങ്ങളിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും സ്ശ്രദ്ധേയയായി.[3].
[തിരുത്തുക] സ്വകാര്യ ജീവിതം
വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനായ എ.ഭീം സിംഗിനെയാണ്. സുകുമാരിക്ക് 30 വയസ്സുള്ളപ്പോൽ അദ്ദേഹം മരണമടഞ്ഞു. മകൻ ഡോ. സുരേഷ്.
[തിരുത്തുക] പുരസ്കാരം
നമ്മഗ്രാമം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2010 ലെ പുരസ്കാരം ലഭിച്ചു[4].
[തിരുത്തുക] അവലംബം
- ↑ Article-The Hindu
- ↑ 2.0 2.1 2.2 http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Weblokam profile
- ↑ http://www.weblokam.com/news/keralam/0302/02/1030202054_1.htm Weblokam news
- ↑ http://dff.nic.in/awards.asp