തകര (ചലച്ചിത്രം)
| തകര | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ഭരതൻ |
| നിർമ്മാണം | വി.വി. ബാബു |
| രചന | പി. പത്മരാജൻ |
| അഭിനേതാക്കൾ | |
| സംഗീതം |
|
| ഗാനരചന | പൂവച്ചൽ ഖാദർ |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | എൻ.പി. സുരേഷ് |
| സ്റ്റുഡിയോ | ജോവിയൽ ഫിലിംസ് |
| വിതരണം | സാഗരിഗ റിലീസ് |
| റിലീസിങ് തീയതി | 1980 |
| സമയദൈർഘ്യം | 110 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തകര.[1]. പത്മരാജൻ തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും.
പ്രതാപ് കെ. പോത്തൻ, സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചലച്ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
കഥാസാരം [തിരുത്തുക]
തകര (പ്രതാപ് പോത്തൻ) ഒരു അനാഥനാണ്. മാനസികവളർച്ചയില്ലെങ്കിലും അയാൾ ഒരു ശുദ്ധഗതിക്കാരനാണ്. സുഭാഷിണി (സുരേഖ) എന്ന പെൺകുട്ടിയുമായി അയാൾ അടുപ്പത്തിലാകുന്നു. ചെല്ലപ്പനാശാരിയുടെ (നെടുമുടി വേണു) വാക്കുകളിൽ പ്രേരിതനായി അയാൾ സുഭാഷണിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു. ഇതറിഞ്ഞ സുഭാഷിണിയുടെ അച്ഛൻ മാത്തുമൂപ്പൻ (കെ.ജി. മേനോൻ) തകരയെ മർദ്ദിച്ചു ബോധംകെടുത്തുന്നു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും കുറച്ചു കാശുണ്ടാക്കി ഒരു കത്തി വാങ്ങുകയും ചെയ്യുന്നു. ഗ്രാമത്തിൽ തിരിച്ചെത്തുന്ന തകര മൂപ്പനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുന്നു. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു ട്രെയിനിനു മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നു.
അഭിനേതാക്കൾ [തിരുത്തുക]
- പ്രതാപ് പോത്തൻ – തകര
- സുരേഖ – സുഭാഷിണി
- നെടുമുടി വേണു – ചെല്ലപ്പനാശാരി
- കെ.ജി. മേനോൻ – മാത്തുമൂപ്പൻ
- അനിരുദ്ധൻ – പുള്ളൈ
- ശ്രീലത – കാമാക്ഷി
- ശാന്താദേവി – സുഭാഷിണിയുടെ അമ്മ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പൂവച്ചൽ ഖാദർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. രാധാകൃഷ്ണൻ.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "കുടയോളം ഭൂമി" | കെ.ജെ. യേശുദാസ്, എസ്. ജാനകി | 3:49 | |||||||
| 2. | "മൗനമേ" | എസ്. ജാനകി | 3:21 | |||||||
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തകര
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് തകര
