ഇടവേള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇടവേള | |
|---|---|
![]() |
|
| സംവിധാനം | മോഹൻ |
| രചന | പി. പത്മരാജൻ |
| അഭിനേതാക്കൾ | അശോകൻ, ഇടവേള ബാബു, നളിനി |
| ഛായാഗ്രഹണം | യു. രാജഗോപാൽ |
| സ്റ്റുഡിയോ | ശ്രേയസ് ഫിലിംസ് |
| റിലീസിങ് തീയതി | 1982 |
| ഭാഷ | മലയാളം |
പി. പത്മരാജൻ രചനയും മോഹൻ സംവിധാനവും നിർവഹിച്ച് 1982 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇടവേള. അശോകൻ, ഇടവേള ബാബു, നളിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടവേള ബാബുവിന് ആ പേരു ലഭിച്ചത് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഇതിലൂടെയാണ്.
കഥാസംഗ്രഹം[തിരുത്തുക]
തോമസ് ജോണും രവിയും അടങ്ങുന്ന, കൗമാരക്കാരായ നാലുപേർ സ്കൂളിൽ നിന്നുള്ള ക്യാമ്പിനെന്ന വ്യാജേന ഒരു സുഖവാസകേന്ദ്രത്തിലേക്കു പോകുന്നു. അവിടെ അവർ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു.
അഭിനേതാക്കൾ[തിരുത്തുക]
- അശോകൻ - തോമസ് ജോൺ
- ഇടവേള ബാബു - രവി
- നളിനി - മാളു
- ഇന്നസെന്റ് - മാധവേട്ടൻ
- ശങ്കരാടി
