രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതിനിർവ്വേദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രതിനിർവ്വേദം (വിവക്ഷകൾ) എന്ന താൾ കാണുക. രതിനിർവ്വേദം (വിവക്ഷകൾ)
രതിനിർവ്വേദം
സംവിധാനം ടി.കെ. രാജീവ് കുമാർ
നിർമ്മാണം സുരേഷ് കുമാർ
രചന പി. പത്മരാജൻ
ആസ്പദമാക്കിയത് രതിനിർവ്വേദം –
പി. പത്മരാജൻ]]
അഭിനേതാക്കൾ ശ്വേത മേനോൻ, ശ്രീജിത്ത് വിജയ്
സംഗീതം എം. ജയചന്ദ്രൻ
ഛായാഗ്രഹണം മനോജ് പിള്ള
സ്റ്റുഡിയോ രേവതി കലാമന്ദിർ
റിലീസിങ് തീയതി ജൂൺ 16, 2011
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

രതിനിർവ്വേദം എന്ന നോവലിനെ ആസ്പദമാക്കി 1978 - ൽ പത്മരാജന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രതിനിർവേദം എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് 2011 - ൽ പുറത്തിറങ്ങുന്ന രതിനിർവ്വേദം. 2011 - ലെ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ടി.കെ. രാജീവ് കുമാറാണ്. മാവേലിക്കരയിലാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ ഈ ചിത്രം നിർമ്മിക്കുന്നു. ജയഭാരതി അവതരിപ്പിച്ച കഥാപാത്രത്തെ ശ്വേത മേനോൻ അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ അവതരിപ്പിച്ച പപ്പു എന്ന പ്രധാന കഥാപാത്രത്തെ ഇതിൽ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്നു. 2011 ജൂൺ 16-നു് ഈ ചിത്രം പുറത്തിറങ്ങി.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

  • ബാനർ: രേവതി കലാമന്ദിർ
  • നിർമ്മാണം:ജി. സുരേഷ് കുമാർ
  • സംവിധാനം: ടി.കെ. രാജീവ് കുമാർ
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് സേനൻ
  • എഡിറ്റിംഗ്: അജിത്ത്
  • സംഗീതം: എം. ജയചന്ദ്രൻ
  • ഗാനരചന: മുരുകൻ കാട്ടാക്കട
  • ഛായാഗ്രഹണം: മനോജ് പിള്ള
  • കലാസംവിധാനം: മോഹൻദാസ്
  • വസ്ത്രാലങ്കാരം: കുക്കു പരമേശ്വരൻ
  • മേക്കപ്പ്: പി.വി. ശങ്കർ
  • നിശ്ചലഛായാഗ്രഹണം: ഹരി തിരുമല
  • ഡിസൈൻ: ജിസ്സെൻ പോൾ
  • നിർമ്മാണനിയന്ത്രണം: കിച്ചി പൂജപ്പുര

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]