ജയഭാരതി
| ജയഭാരതി |
|---|
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ജയഭാരതി. മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
അഭിനയജീവിതം [തിരുത്തുക]
1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.[1] ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.[2] ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.[3] ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ എന്ന ചിത്രമാണ്.
സ്വകാര്യജീവിതം [തിരുത്തുക]
ചലച്ചിത്ര നിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞു[4].
അവലംബം [തിരുത്തുക]
- ↑ http://www.imdb.com/name/nm0419653/
- ↑ "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. നവംബർ 27, 2011. ശേഖരിച്ചത് നവംബർ 27, 2011.
- ↑ Kerala State Film Awards1969-2008
- ↑ മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST