മാവേലിക്കര
| മാവേലിക്കര | |
| 9.267° N 76.55° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | ആലപ്പുഴ |
| ഭരണസ്ഥാപനങ്ങൾ | |
| ' | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 28,440 |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ആലപ്പുഴ ജില്ലയിൽ അച്ചൻകോവിലാറിനു തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് മാവേലിക്കര.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
ആലപ്പുഴ ജില്ലയുടെ തെക്കായി ആണ് മാവേലിക്കര സ്ഥിതിചെയ്യുന്നത്. ഭൂമിശാസ്ത്ര സ്ഥാനം 9.267° N 76.55° E. മാവേലിക്കരയിൽ നിന്നും തെക്ക് അര കിലോമീറ്റർ മാറിയാണ് രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] സമ്പദ്‌വ്യവസ്ഥ
മാവേലിക്കരയ്ക്കു ചുറ്റുമുള്ള ചില വ്യവസായങ്ങൾ:
- മാന്നാറിനു സമീപമുള്ള അല്ലിൻഡ് സ്റ്റീൽ
- കുന്നത്തിനു സമീപമുള്ള ട്രാവൻകൂർ ഓക്സിജൻ
- സാങ്രോസ് ലബോറട്ടറീസ് : മാവേലിക്കരയിലുള്ള ഈ സ്ഥാപനത്തിൽ സോഫ്റ്റ് ജെലാറ്റിൻ കാപ്സ്യൂളുകൾ നിർമ്മിക്കുന്നു. ക്ലോപാസ്മൈൻ നിർമ്മിക്കുന്ന ലോകത്തിലെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്.
- കെ.എസ്.ആർ.ടി.സി യുടെ ഒരു ബസ് ബോഡി നിർമ്മാണ യൂണിറ്റ് മാവേലിക്കരയിൽ പ്രവർത്തിക്കുന്നു.
[തിരുത്തുക] ജനസംഖ്യ
2001 ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് മാവേലിക്കരയിലെ ജനസംഖ്യ 28,440 ആണ്. ഇതിൽ 47% പുരുഷന്മാരും 53% സ്ത്രീകളുമാണ്. മാവേലിക്കരയുടെ സാക്ഷരതാനിരക്ക് 86% ആണ്. (ദേശീയ ശരാശരി 59.5%). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 87%-ഉം സ്ത്രീകളിൽ 85%-ഉം ആണ്. മാവേലിക്കരയിലെ ജനസംഖ്യയിൽ 10% 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ ആണ്.
[തിരുത്തുക] ഗതാഗതം
ദേശീയപാത 544, എം.സി. റോഡ് എന്നിവയ്ക്ക് മദ്ധ്യഭാഗത്തായുള്ള പ്രദേശമാണ് മാവേലിക്കര. പന്തളം-ഹരിപ്പാട് റോഡ് മാവേലിക്കരയെ എം.സി. റോഡുമായും ദേശീയപാതയുമായും ബന്ധിപ്പിക്കുന്നു. തിരുവന്തപുരം കോട്ടയം റൂട്ടിലെ മാവേലിക്കര റെയിൽവേ സ്റ്റേഷൻ ഒരു പ്രധാന സ്റ്റേഷൻ ആണ്.
[തിരുത്തുക] വിദ്യാഭ്യാസം
മിഷിനരിപ്രവർത്തനകാലം തൊട്ട് വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഈ പ്രദേശം മാവേലിക്കര നിന്നും തെക്ക് മാറി അര കിലേമീറ്റർ അയിട്ടണു രാജ്ജാ രവ്വി വർമ്മാ ക്കൊളേജ് ഓഫ് ഫൈൻ ആർട്ടസ് സ്ഥിതി ചെയ്യുന്നതു. ബിഷപ് മൂർ കോൾജും പീറ്റ് മെമ്മോറിയൽ ട്രൈനിങ് കോൾജും ഉപരിവിദ്യാഭ്യാസ് സ്ഥാപനങ്ങളാൺ,
[തിരുത്തുക] സാംസ്കാരിക് പ്രാധാന്യം
ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകൾ പലതും ഇപ്പൊഴും ഇവിടെയുണ്ട്. കൃഷ്ണസ്വാമി ക്ഷേത്രത്തിനുമുമ്പിലുള്ള ബുദ്ധവിഗ്രഹം, കറ്റാനം ഭരണിക്കാവ് ക്ഷേത്രതിനടുത്തുള്ള വിഗ്രഹവും ഉദഹരണങ്ങൾ.
[തിരുത്തുക] രാഷ്ട്രീയം
മാവേലിക്കര ഒരു ലോകസഭാ മണ്ഡലം ആണ്. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു 2005 ലോകസഭാ വിഭജനത്തിൽ മാവേലിക്കര മണ്ഡലത്തിന്റെ ഭാഗമായി നിശ്ചയിച്ചത്.
- 2009 മുതൽ കൊടിക്കുന്നിൽ സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) മാവേലിക്കര ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
- സി.പി.ഐ. (എം.) അംഗമായ ആർ.രാജേഷ് മാവേലിക്കര നിയമസഭാമണ്ഡലത്തെ 2011 മുതൽ കേരള നിയമസഭയിൽ പ്രതിനിധീകരിക്കുന്നു.
- ഇപ്പോഴത്തെ(09/2008) കെ.പി.സി.സി. അദ്ധ്യക്ഷനായ രമേശ് ചെന്നിത്തല മാവേലിക്കരക്കാരനാണ്.
[തിരുത്തുക] മാവേലിക്കരയ്ക്ക് അടുത്തുള്ള പട്ടണങ്ങൾ
- കിഴക്ക് - പന്തളം, മങ്കാംകൂഴയ്
- പടിഞ്ഞാറ് - ഹരിപ്പാട്
- തെക്ക് - കായംകുളം
- വടക്ക് - തിരുവല്ല,
- വടക്ക് കിഴക്ക് - ചെങ്ങന്നൂർ
[തിരുത്തുക] പ്രശസ്ത വ്യക്തികൾ
- രാജാ രവിവർമ്മ ജീവിച്ചത് മാവേലിക്കരയിലാണ്.
- ഡോ. പി.സി. അലക്സാണ്ടർ - തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ മുൻ ഗവർണർ ആയിരുന്നു. ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായിരുന്നു ഇദ്ദേഹം.
- സി.എം. സ്റ്റീഫൻ (മുൻ കാബിനറ്റ് മന്ത്രി, കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവ്)
- പ്രൊഫ. എ.ആർ. രാജരാജവർമ്മ (മലയാള വ്യാകരണത്തിന്റെ പിതാവായ ഇദ്ദേഹം 'കേരള പാണിനി' എന്നറിയപ്പെടുന്നു)
- രവീന്ദ്രവർമ്മ (ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും വിദ്യാർത്ഥി നേതാവും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന ഇദ്ദേഹം എ.ആർ. രാജരാജവർമ്മയുടെ ചെറുമകനാണ്.)
- പുതുശ്ശേരി രാമചന്ദ്രൻ (മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനും)
- പത്മശ്രീ മാവേലിക്കര കൃഷ്ണൻകുട്ടി നായർ (മൃദംഗം വിദ്വാൻ)
- മാവേലിക്കര എസ് അർ രാജു മൃദംഗവിദ്വാൻ
- മാവേലിക്കരപ്രഭാകരവർമ്മ സംഗീതവിദ്വാൻ
- മാവേലിക്കര പൊന്നമ്മ (മലയാളം നാടക, ചലച്ചിത്ര നടി)
- പ്രൊഫ. ആർ. നരേന്ദ്രപ്രസാദ് (നാടകകൃത്ത്, സിനിമാനടൻ, അദ്ധ്യാപകൻ, സാഹിത്യ നിരൂപകൻ)
- മാവേലിക്കര അച്ചുതൻ സംസ്കൃതപണ്ഡിതൻ.
- പി.ജി.എൻ. ഉണ്ണിത്താൻ (തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ദിവാനായിരുന്നു)
- സേതു ലക്ഷ്മീബായി (തിരുവിതാംകൂർ മഹാറാണി ആയിരുന്നു)
- കെ.കെ. സുധാകരൻ (എഴുത്തുകാരൻ)
- എൻ. കുഞ്ഞുകൃഷ്ണൻ ഉണ്ണിത്താൻ ( പ്രഗല്ഭനായ വക്കീലും മാവേലിക്കരയുടെ ആദ്യത്തെ മുനിസിപ്പൽ കമ്മീഷണറും)
- പുന്നമൂട് ദേവദാസ് (എഴുത്തുകാരൻ)
- എം.വി. ചന്ദ്രശേഖരൻ നായർ (സ്വാതന്ത്ര്യസമര സേനാനി)
- പടനിലത്ത് കൃഷ്ണപിള്ള (ആയുർവ്വേദ വിഷചികത്സാ വൈദ്യൻ)
- പടനിലത്ത് കേശവപിള്ള {ശ്ലോക കർത്താവ്}
- മധു ശങ്കരമംഗലം {നാടക സംവിധായകൻ}
- മധു ഇറവങ്കര (പ്രശസ്ത ചലച്ചിത്രപ്രവർത്തകൻ)
- കാട്ടൂർ നാരായണപിള്ള [തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളെജിന്റെ മുൻ പ്രിൻസിപ്പൽ, പ്രശസ്ത കലാകാരനും ചിത്രകാരനും ചലച്ചിത്ര കലാസംവിധായകനും]
- ഇറവങ്കര ഗോപാലക്കുറുപ്പ് (പ്രശസ്ത രാഷ്ട്രീയപ്രവർത്തകൻ,മുൻകാല കമ്യൂണിസ്റ്റ് നേതാവ്)