ഗായത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവകള്‍
ഹൈന്ദവ വിഭാഗങ്ങള്‍ · ഗ്രന്ഥങ്ങള്‍

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധര്‍മം · അര്‍ത്ഥം · കാമം · മോക്ഷം
കര്‍മം · പൂജാവിധികള്‍ · യോഗ · ഭക്തി
മായ · യുഗങ്ങള്‍ · ക്ഷേത്രങ്ങള്‍

വേദങ്ങള്‍ · ഉപനിഷത്തുകള്‍ · വേദാംഗങ്ങള്‍
രാമായണം · മഹാഭാരതം
ഭഗവത് ഗീത · പുരാണങ്ങള്‍
ഐതീഹ്യങ്ങള്‍ · മറ്റുള്ളവ

മറ്റ് വിഷയങ്ങള്‍

ഹിന്ദു
ഗുരുക്കന്മാര്‍ · ചാതുര്‍വര്‍ണ്യം
ആയുര്‍വേദം · ഉത്സവങ്ങള്‍ · നവോത്ഥാനം
ജ്യോതിഷം

സ്വസ്തിക

ഒരു വൈദികമന്ത്രം. ഗായത്രി എന്ന ഛന്ദസ്സിലുള്ള സ്തോത്രം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നതാണ്‍ ഗായത്രി എന്ന ശബ്ദത്തിന്റെ അര്‍ത്ഥം.


ഋഗ്വേദം ഉള്‍പ്പെടെയുള്ള നാലു വേദങ്ങളും ഗാ‍യത്രി ഛന്ദസ്സിലുള്ള സ്തോത്രങ്ങളാണ്. ഋഗ്വേദത്തിലുള്ള സൂര്യഗായത്രിയാണ് ഏറ്റവും പ്രസിദ്ധം. അതില്‍ സൂര്യദേവനെ സ്തുതിക്കുന്നു. മറ്റു ദേവന്മാരെ സ്തുതിക്കുന്ന ഗായത്രിമന്ത്രങ്ങളുമുണ്ട്.

ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണര്‍ക്ക് നിര്‍ബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാല്‍ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം.

ഗായത്രീമന്ത്രം

ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमिह ।
धियो यो नः प्रचोदयात् ॥
ഓം ഭൂര്‍ഭുവ: സ്വ:।
തത് സവിതുര്‍വരേണ്യം।
ഭര്‍ഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

പദാനുപദ വിവരണം:-

ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വര്‍ - സ്വര്‍ഗം


തത് - ആ

സവിതുര്‍ - ചൈതന്യം

വരേണ്യം - ശ്രേഷ്ഠമായ


ഭര്‍ഗസ് - ഊര്‍ജപ്രവാഹം

ദേവസ്യ - ദൈവീകമായ

ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു


ധിയോ യോ ന - ബുദ്ധിയെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ


"http://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം