ഗായത്രി ചക്രവർത്തി സ്പിവക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗായത്രി ചക്രവർത്തി സ്പിവക്
ജനനം1942
കൽക്കട്ട, British India
കാലഘട്ടം20-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപോസ്റ്റ് കൊളോണിയൽ സിദ്ധാന്തം
ചിന്താധാരപോസ്റ്റ് കോളോണിയലിസം
Post-structuralism
പ്രധാന താത്പര്യങ്ങൾHistory of ideas · Literature · Deconstruction · Feminism · Marxism
ശ്രദ്ധേയമായ ആശയങ്ങൾ"subaltern", "strategic essentialism"
സ്വാധീനിച്ചവർ

ഇന്ത്യക്കാരിയായ ഒരു സാഹിത്യവിമർശകയും സൈദ്ധാന്തികയുമാണ്‌ ഗായത്രി ചക്രവർത്തി സ്പിവക് (ജനനം: 1942 ഫെബ്രുവരി 24). പോസ്റ്റ്കൊളോണിയലിസത്തിന്റെ അടിസ്ഥാന ഉറവിടമായി കണക്കാക്കുന്ന "കീഴാളപക്ഷത്തിനു സംസാരിക്കാമോ?" (Can the Subaltern Speak ?) എന്ന ലേഖനത്തിലൂടെയും ഴാക്ക് ദെറിദയുടെ "ഓഫ് ഗ്രാമ്മറ്റോളജി" എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയിലൂടെയുമാണ്‌ ഗായത്രി കൂടുതലായി അറിയപ്പെടുന്നത്. കോളംബിയ സർ‌വകലാശാലയിൽ അദ്ധ്യാപികയായ ഗായത്രി സ്പിവക്, 2007 ൽ അവിടുത്തെ യൂനിവേഴ്സിറ്റി പ്രൊഫസർ എന്ന ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടു. പണ്ഡിതയായ ഇവർ ലോക വ്യാപകമായി സഞ്ചരിച്ച് പ്രഭാഷണങ്ങളും നടത്തുന്നു.

ജീവിതം[തിരുത്തുക]

1942 ഫെബ്രുവരി 24 ന്‌ കൽക്കട്ടയിലാണ്‌ ഗായത്രി ചക്രവർത്തിയുടെ ജനനം. കൽകട്ട സർ‌വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം(1959) നേടി. പിന്നീട് കോർനെൽ സർ‌വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐയോവ സർ‌വകലാശാലയിൽ അദ്ധ്യാപികയായിരിക്കുമ്പോൾ പി.എച്ച്.ഡിയും നേടി. ഡബ്ക്റ്റ്യ്. ബി. യീറ്റ്സിനെ കുറിച്ചുള്ളതായിരുന്നു അവരുടെ തീസിസ്. 1960 ൽ ടാൽബൊട്ട് സ്പിവകുമായി വിവാഹിതയായെങ്കിലും പിന്നീട് വേർപിരിഞ്ഞു. സ്പിവക്കിന്റെ 1999 ൽ പ്രസിദ്ധീകരിച്ച "എ ക്രിറ്റിക് ഓഫ് പോസ്റ്റ്കൊളോണിയൽ റീസൺ" എന്ന കൃതി, പ്രധാന യൂറോപ്പ്യൻ ചിന്തകരുടെ കൃതികളിൽ (ഉദാഹരണം:ഇമ്മാനുവേൽ കാന്റ്, ഹേഗൽ) എങ്ങനെയാണ്‌ കീഴാളരെ കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാനുള്ള പ്രവണത പ്രകടമാവുന്നതെന്നും യൂറോപ്പ്യന്മാരല്ലാത്ത ആളുകൾ‍ മുഴു മാനവിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനെ സജീവമായി തടയപ്പെടുന്നത് എങ്ങനെയെന്നും അന്വേഷിക്കുന്ന ഒന്നാണ്‌.

കൃതികൾ[തിരുത്തുക]

  • മൈസെൽഫ്, ഐ മസ്റ്റ് റീമേക്ക്: ദ ലൈഫ് ആന്റ് പോയട്രി ഓഫ് ഡബ്ല്യു. ബി. യീറ്റ്സ് (1974)
  • ഓഫ് ഗ്രാമ്മാറ്റോളജി (വിമർശനാത്മക പഠനങ്ങൾ ഉൾക്കൊള്ളുന്ന വിവർത്തന കൃതി) (1976)
  • ഇൻ അതർ വേൾഡ്‌സ്: എസ്സേസ് ഇൻ കൾച്ചറൽ പൊളിറ്റിക്സ് (1987)
  • സെലക്റ്റഡ് സബാൾട്ടൻ സ്റ്റഡീസ് (റണാജിത് ഗുഹയുമായി ചേർന്ന് സമാഹരിച്ചത്) (1988)
  • ദ പോസ്റ്റ് കൊളോണിയൽ ക്രിറ്റിക് (1990)
  • ഔട്ട്സൈഡ് ഇൻ ദി ടീച്ചിംഗ് മെഷീൻ (1993)
  • ദ സ്പിവക് റീഡർ (1995)
  • എ ക്രിറ്റിക് ഓഫ് പോസ്റ്റ്കൊളോണിയൽ റീസൺ: ടുവാർഡ്സ് എ ഹിസ്റ്ററി ഓഫ് ദി വാനിഷിംഗ് പ്രെസന്റ് (1999)
  • ഡെത്ത് ഓഫ് എ ഡിസിപ്ലിൻ (2003)
  • അതർ ഏഷ്യാസ് (2005)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Gayatri Chakraborty Spivak -Wikipedia
https://en.m.wikipedia.org/wiki/Gayatri_Chakravorty_Spivak

ടെറി ഈഗിൾടൺ in the London Review of Books, May 1999