തുറുപ്പുഗുലാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തുരുപ്പ് ഗുലാൻ | |
|---|---|
![]() വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ജോണി ആന്റണി |
| നിർമ്മാണം | ജലീൽ |
| രചന | ഉദയകൃഷ്ണ സിബി കെ. തോമസ് |
| അഭിനേതാക്കൾ | മമ്മൂട്ടി സ്നേഹ ഇന്നസെന്റ് കലാശാല ബാബു ദേവൻ |
| സംഗീതം | അലക്സ് പോൾ |
| ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | ഗാലക്സി ഫിലിംസ് |
| വിതരണം | ഗാലക്സി ഫിലിംസ് റിലീസ് |
| റിലീസിങ് തീയതി | 2006 ഏപ്രിൽ 14 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് തുറുപ്പുഗുലാൻ. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ് വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- മമ്മൂട്ടി – ഗുലാൻ കുഞ്ഞുമോൻ
- സ്നേഹ – ലക്ഷ്മി മേനോൻ
- ഇന്നസെന്റ് – കൊച്ചു തോമ
- ജഗതി ശ്രീകുമാർ – സ്വാമി
- കൊച്ചിൻ ഹനീഫ
- ഹരിശ്രീ അശോകൻ
- സലീം കുമാർ – കാദർ & കാദർ
- ക്യാപ്റ്റൻ രാജു
- ഭീമൻ രഘു
- ജനാർദ്ദനൻ
- കലാശാല ബാബു
- ബാബുരാജ്
- ദേവൻ
- സുരേഷ് കൃഷ്ണ
- കിരൺ രാജ്
- ഊർമ്മിള ഉണ്ണി
- സുരാജ് വെഞ്ഞാറമൂട്
- വിജയരാഘവൻ
സംഗീതം[തിരുത്തുക]
ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീത സംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ.
- ഗാനങ്ങൾ
- തുറുപ്പ് ഗുലാൻ – അഫ്സൽ
- നീ പിടിയാന – വിനീത് ശ്രീനിവാസൻ
- അലകടലില് – മഹാദേവൻ, ലിജി ഫ്രാൻസീസ്
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: സഞ്ജീവ് ശങ്കർ
- ചിത്രസംയോജനം: രഞ്ജൻ എബ്രഹാം
- കല: സാലു കെ, ജോർജ്ജ്
- സംഘട്ടനം: അനൽ അരശ്, മാഫിയ ശശി
- ചമയം: പട്ടണം റഷീദ്, ജോർജ്ജ്
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- പ്രോസസിങ്ങ്: പ്രസാദ് കളർ ലാബ്
- എഫക്റ്റ്സ്: മുരുകേഷ്
- ശബ്ദ മിശ്രണം: അജിത് എ. ജോർജ്ജ്
- പ്രൊഡക്ഷൻ: കണ്ട്രോളർ രാജു നെല്ലിമൂട്
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് തുറുപ്പുഗുലാൻ
- തുറുപ്പുഗുലാൻ – മലയാളസംഗീതം.ഇൻഫോ
