തുറുപ്പുഗുലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thuruppugulan film എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തുരുപ്പ് ഗുലാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംജോണി ആന്റണി
നിർമ്മാണംജലീൽ
രചനഉദയകൃഷ്ണ
സിബി കെ. തോമസ്
അഭിനേതാക്കൾമമ്മൂട്ടി
സ്നേഹ
ഇന്നസെന്റ്
കലാശാല ബാബു
ദേവൻ
സംഗീതംഅലക്സ് പോൾ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോഗാലക്സി ഫിലിംസ്
വിതരണംഗാലക്സി ഫിലിംസ് റിലീസ്
റിലീസിങ് തീയതി2006 ഏപ്രിൽ 14
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഗാലക്സി ഫിലിംസിന്റെ ബാനറിൽ ജലീൽ നിർമ്മിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാളചലച്ചിത്രമാണ് തുറുപ്പുഗുലാൻ. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ്‌ വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ 'ഗുലാൻ' എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന പ്രധാന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. മുഖ്യമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിൽ കാർട്ടൂൺ കഥാപാത്രമായും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്‌.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചത് അലക്സ് പോൾ.

ഗാനങ്ങൾ
  1. തുറുപ്പ് ഗുലാൻ – അഫ്സൽ
  2. നീ പിടിയാന – വിനീത് ശ്രീനിവാസൻ
  3. അലകടലില് – മഹാദേവൻ, ലിജി ഫ്രാൻസീസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുറുപ്പുഗുലാൻ&oldid=4009678" എന്ന താളിൽനിന്ന് ശേഖരിച്ചത്