വിനീത് ശ്രീനിവാസൻ
| വിനീത് ശ്രീനിവാസൻ | |
|---|---|
| ജീവിതരേഖ | |
| ജനനം | ഒക്ടോബർ 1, 1984 |
| സംഗീതശൈലി | പിന്നണിഗായകൻ |
| തൊഴിലുകൾ | ചലച്ചിത്ര പിന്നണിഗായകൻ, ചലച്ചിത്രനടൻ, ചലച്ചിത്ര സംവിധായകൻ |
| സജീവമായ കാലയളവ് | 2003–ഇതുവരെ |
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി ആണ്.
ഉള്ളടക്കം |
ജീവിതരേഖ[തിരുത്തുക]
കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം[അവലംബം ആവശ്യമാണ്]. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി[അവലംബം ആവശ്യമാണ്]. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.
2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.[1][2][3]
2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു[4].
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
| നമ്പർ | വർഷം | ചിത്രം | കഥാപാത്രം |
|---|---|---|---|
| 1 | 2008 | സൈക്കിൾ | റോയ് |
| 2 | 2009 | മകന്റെ അച്ഛൻ | മനു |
| 3 | 2011 | ട്രാഫിക് | റെയ്ഹാൻ |
| 4 | 2011 | ചാപ്പാ കുരിശ് | അൻസാരി |
| 5 | 2012 | പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ | ശ്യാം |
സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]
- മലർവാടി ആർട്സ് ക്ലബ് (2010)
- തട്ടത്തിൻ മറയത്ത് (2012)
അവലംബം[തിരുത്തുക]
- ↑ തട്ടത്തിൻ മറയത്ത്-മികച്ച പ്രതികരണം
- ↑ പുതു തലമുറയുടെ സിനിമ
- ↑ കാഴ്ചയുടെ പൊൻകസവുതട്ടം
- ↑ http://www.mathrubhumi.com/movies/malayalam/310527/