കൂത്തുപറമ്പ്
| കൂത്തുപറമ്പ് | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കണ്ണൂർ |
| ജനസംഖ്യ | 29 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 76 m (249 ft) |
അക്ഷാംശവും രേഖാംശവും: 11°50′N 75°35′E / 11.83°N 75.58°E കണ്ണൂർ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കൂത്തുപറമ്പ് . ഒരു മലയോര പട്ടണമാണിത്. ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുമാണ് കൂത്തുപറമ്പ്. 1994 നവംബർ 25-ന് ഇവിടെ നടന്ന പോലീസ് വെടിവെപ്പിൽ അഞ്ചു പേർ മരിക്കാനിടയായി. ഈ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്ന പേരിൽ അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.
[തിരുത്തുക] വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മുനിസിപ്പാലിറ്റിയിലെ ആദ്യ വിദ്യാലയം ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ വകയായിരുന്നു. നഗരസഭയിലെ ഏക സർക്കാർ ഹൈസ്ക്കൂൾ 1980ൽ ആണ് നിലവിൽ വന്നത്.
[തിരുത്തുക] സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ
1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, എ.കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ് ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.
[തിരുത്തുക] പ്രമുഖവ്യക്തികൾ
- രമേശ് നാരായണൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ, സംഗീതസംവിധായകൻ, ഗായകൻ.
- സുരേഷ് കൂത്തുപറമ്പ്, ചിത്രകാരൻ,സാംസ്കാരികപ്രവർത്തകൻ
- ശ്രീനിവാസൻ, ചലച്ചിത്ര നടൻ, സംവിധായകൻ
[തിരുത്തുക] പ്രധാനസ്ഥാപനങ്ങൾ
നിർമ്മലഗിരി കോളേജ് ഇവിടെ സ്ഥിതി ചെയ്യുന്നു എം ഈ എസ് കോളേജ് നരവൂർപാറ ഇവിടെ സ്ഥിതി ചെയ്യുന്നു
[തിരുത്തുക] അവലംബം
- കൂത്തുപറമ്പ് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് [1]