നിവിൻ പോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിവിൻ പോളി
NP at CCL2 party Vizag India 2011 cropped.JPG
ജനനം നിവിൻ പോളി
(1984-10-11) 11 ഒക്ടോബർ 1984 (29 വയസ്സ്)
ആലുവ, കേരളം, ഇന്ത്യ
തൊഴിൽ ചലച്ചിത്ര അഭിനേതാവ്
സജീവം 2010-ഇതുവരെ
ജീവിത പങ്കാളി(കൾ) റിന്ന ജോയി

ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ് നിവിൻ പോളി . മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ 1984 ഒക്ടോബർ 11- നു ജനിച്ചു. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി|ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് നേടി. ഇൻഫോസിസ് ബാംഗളൂരിലായിരുന്നു ഉദ്യോഗം. പിതാവിന്റ മരണശേഷം സ്വദേശത്ത് താമസമായി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാളചലച്ചിത്രത്തിൽ അഭിനയത്തിന്റെ കഴിവ് തെളിയിച്ചു. പിന്നീട് കോളേജിലെ സുഹൃത്തായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തു.

തൊഴിൽ രംഗത്തിൽ[തിരുത്തുക]

സിനിമാരംഗത്ത്[തിരുത്തുക]

മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചലച്ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന നിവിൻ, തുടർന്ന് സിനിമാരംഗത്ത് സജ്ജീവമാകാൻ തുടങ്ങി. ട്രാഫിക്, ദി മെട്രോ, സെവൻസ് തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്തിലെ നായക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.[1]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം സിനിമ വേഷം സംവിധായകൻ കൂടെ-അഭിനയിച്ചവർ
2010 മലർവാടി ആർട്സ് ക്ലബ് പ്രകാശൻ വിനീത് ശ്രീനിവാസൻ അജു വർഗ്ഗീസ്, ഭഗത് മാനുവേൽ, ശ്രവൺ, ഹരികൃഷ്ണൻ
2011 ട്രാഫിക് അതിഥി വേഷം രാജേഷ്‌ പിള്ള കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, ആസിഫ് അലി
2011 ദി മെട്രോ ഹരികൃഷ്ണൻ ബിപിൻ പ്രഭാകരൻ ആർ. ശരത്കുമാർ, ഭാവന
2011 സെവൻസ് ഷൌക്കത്ത് ജോഷി കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അജു വർഗ്ഗീസ്, ഭാമ
2012 സ്പാനിഷ് മസാല അതിഥി വേഷം ലാൽ ജോസ് ദിലീപ്, കുഞ്ചാക്കോ ബോബൻ, ഡാനിയേല സാക്കേൾ
2012 തട്ടത്തിൻ മറയത്ത് വിനോദ് നായർ വിനീത് ശ്രീനിവാസൻ ഇഷ തൽവാർ, അജു വർഗ്ഗീസ്
2012 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം' മുരളി ജോ ചാലിശ്ശേരി ഇനിയ, ശ്രീനിവാസൻ
2012 പുതിയ തീരങ്ങൾ മോഹനൻ സത്യൻ അന്തിക്കാട് നമിത പ്രമോദ്, നെടുമുടി വേണു
2012 ചാപ്റ്റേഴ്സ് കൃഷ്ണകുമാർ സുനിൽ ഇബ്രാഹിം ശ്രീനിവാസൻ, ഗൗതമി നായർ, വിജീഷ്, ലെന
2013 നേരം മാത്യൂ, വെട്രി (തമിഴ് ചിത്രം) അൽഫോൻസ് പുത്താരൻ നസ്രിയ നസീം, സിംഹ, ലാലു അലക്സ്, തമ്പി രാമയ്യ

അവാർഡുകൾ[തിരുത്തുക]

  • മികച്ച പുതുമുഖ നടനുള്ള പുരസ്കാരം-മലർവാടി ആർട്സ് ക്ലബ്

അവലംബം[തിരുത്തുക]

  1. മലർവാടിയിൽ കണ്ട നിവിൻ പോളിയെ മറക്കാം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME പോളി, നിവിൻ
ALTERNATIVE NAMES നിവിൻ
SHORT DESCRIPTION
DATE OF BIRTH ഒക്ടോബർ 11, 1984
PLACE OF BIRTH കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH


"http://ml.wikipedia.org/w/index.php?title=നിവിൻ_പോളി&oldid=1876592" എന്ന താളിൽനിന്നു ശേഖരിച്ചത്