ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sreenivasan

Sreenivasan
ജനനം 1956 ഏപ്രിൽ 6 (1956-04-06) (വയസ് 56)
Kuthuparamba, Kannur District, India
വീട് Kochi, India
ദേശീയത Indian
മറ്റ് പേരുകൾ Sreeni
Ethnicity Malayali
പൗരത്വം India
Alma mater
ഉദ്യോഗം Actor
Scriptwriter
Director
Producer
സജീവം 1977–present
അറിയപ്പെടുന്നത് Natural versatile acting
ശ്രദ്ധേയ കൃതികൾ Chinthavishtayaya Shyamala, Mazhayethum Munpe, Thakarachenda, Sandesam, Udayananu Tharam, Katha Parayumbol, Vadakkunokkiyantram,
ജീവിത പങ്കാളി Vimala
മക്കൾ Vineeth Sreenivasan, Dhyan Sreenivasan
പുരസ്കാരങ്ങൾ National Film Awards:
Best Film on Other Social Issues (1999)
Kerala State Awards:
State Best Actor (1986,1995,1999,2007)
Special Jury Award (1988)
Second Best Film (Producer) (1991,1995)
Filmfare Awards:
Filmfare Award for Best Actor (1986,1988,1993,1995,1999,2007)
Special Jury Award (2009)
2008 ൽ ശ്രീനിവാസൻ

മലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്.

ഉള്ളടക്കം

[തിരുത്തുക] ആദ്യജീവിതം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. തന്റെ സ്കൂൾ ജീവിതം ശ്രീനി കതിരൂർ ഗവ. സ്കൂളിലും, കലാലയജീവിതം പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിലുമാണ് പൂർത്തിയാക്കിയത്. പിന്നീട് അദ്ദേഹം മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.[1]

[തിരുത്തുക] അഭിനയജീവിതം

സിനിമാരം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1977പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.

ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. [അവലംബം ആവശ്യമാണ്]

ശ്രീനിവാസൻ സം‌വിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.

[തിരുത്തുക] അവാർഡുകൾ

തന്റെ സിനിമാ ജീവിതത്തിൽ ശ്രീനിവാസന് ഒരു പാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ചിലത് താഴെപറയുന്നു,

[തിരുത്തുക] ശ്രീനിയുടെ ചില പ്രധാനചിത്രങ്ങൾ

  1. രെടായി സുഴി (2009) തമിഴ് നിർമ്മാണം നടക്കുന്നു.
  2. പച്ചമരത്തണലിൽ (2008)
  3. ബില്ലു ബാർബർ (2008) [ഹിന്ദി] കഥ
  4. കുസേലൻ(2008) [തമിഴ്] കഥ
  5. കഥ പറയുമ്പോൾ (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം
  6. Shortcut - the con is on (2007) [ഹിന്ദി] കഥ
  7. അറബിക്കഥ (2007)
  8. വെള്ളിതിരൈ (2007) [തമിഴ്] കഥ
  9. ഉദയനാണ് താരം (2005)
  10. Zameer - The Fire Within(2005) [ഹിന്ദി] കഥ/തിരക്കഥ
  11. മേഘം (1999)
  12. അയാൾ കഥ എഴുതുകയാണ് (1998) തിരക്കഥ
  13. ചിന്താവിഷ്ടയായ ശ്യാമള' (1998) (സം‌വിധാനം)
  14. അഴകിയ രാവണൻ (1996) കഥ/തിരക്കഥ
  15. കാലാപാനി (1996)
  16. മഴയെത്തും മുമ്പേ (1995) കഥ/തിരക്കഥ
  17. മിഥുനം (1993)
  18. സന്ദേശം (1991) കഥ/തിരക്കഥ
  19. അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ
  20. തലയണമന്ത്രം (1990) കഥ/തിരക്കഥ
  21. ആനവാൽ മോതിരം (1990)
  22. വടക്കുനോക്കിയന്ത്രം (1989) (സം‌വിധാനം)
  23. വരവേല്പ്പ് (1989) കഥ/തിരക്കഥ
  24. ചിത്രം (1988)
  25. മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ
  26. പട്ടണപ്രവേശം (1988) കഥ/തിരക്കഥ
  27. വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ
  28. നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ
  29. ഗാന്ധിനഗർ സെക്കന്റ് സ്ട്റീറ്റ് (1986) കഥ/തിരക്കഥ
  30. സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ
  31. T.P. ബാലഗോപാലൻ M.A. (1986) കഥ/തിരക്കഥ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. http://www.hindu.com/2006/04/07/stories/2006040710100500.htm
"http://ml.wikipedia.org/w/index.php?title=ശ്രീനിവാസൻ&oldid=1187520" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ