അജു വർഗ്ഗീസ്
| ഈ ലേഖനത്തിലുള്ള വിഷയത്തിന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് താങ്കൾക്ക് അറിവുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ ചേർക്കുക. |
ഒരു മലയാളചലച്ചിത്ര നടനാണ് അജു വർഗ്ഗീസ് (ജനനം: 1985 ജനുവരി 11).[1] 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. ചലച്ചിത്രമേഖലയിൽ ഇദ്ദേഹം ആദ്യചിത്രത്തിലെ നാമമായ കുട്ടു എന്നറിയപ്പെടുന്നു.
ജീവിതരേഖ [തിരുത്തുക]
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് അജു വർഗ്ഗീസ് ജനിച്ചത്. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലാണ്. സെന്റ്. തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.[1] ഇക്കാലയളവിൽ ഇദ്ദേഹം കലാപരിപാടികളിൽ സംബന്ധിച്ചിരുന്നു. പിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ (ചെന്നൈ) ബിരുദം സ്വന്തമാക്കി. ഇപ്പോൾ ചെന്നൈ എച്ച്.എസ്.ബി.സി. ബാങ്കിൽ ജോലി ചെയ്യുന്നു. സുഹൃത്തായ വിനീത് ശ്രീനിവാസന്റെ നിർദ്ദേശത്താൽ ആദ്യമായി മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ അഭിനയിച്ചു.
ചിത്രങ്ങൾ [തിരുത്തുക]
| വർഷം | ചലച്ചിത്രം | കഥാപാത്രം | സഹ-അഭിനേതാക്കൾ | സംവിധാനം | കുറിപ്പുകൾ |
|---|---|---|---|---|---|
| 2010 | മലർവാടി ആർട്സ് ക്ലബ്[1], | കുട്ടു | നിവിൻ പോളി, ഭഗത്, ഹരികൃഷ്ണൻ, ശ്രാവൺ | വിനീത് ശ്രീനിവാസൻ | വൻ വിജയം |
| 2011 | മാണിക്യക്കല്ല് | അതിഥിതാരം | പൃഥ്വിരാജ്, നെടുമുടി വേണു, സംവൃത സുനിൽ | എം. മോഹനൻ |
വിജയം |
| 2011 | സെവൻസ് [2][3] | അരുൺ | കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻ പോളി, ഭാമ | ജോഷി |
വിജയം |
| 2011 | ഡോക്ടർ ലൗ, | ഓമനക്കുട്ടൻ | കുഞ്ചാക്കോ ബോബൻ, ഭാവന, ഭഗത്, ശ്രാവൺ | ബിജു |
വിജയം |
| 2012 | തട്ടത്തിൻ മറയത്ത്[1], | അബ്ദു | നിവിൻ പോളി, ഇഷ തൽവാർ, ഭഗത്, മനോജ് കെ ജയൻ,ശ്രീനിവാസൻ, ദീപക് പറമ്പോൽ,സണ്ണി വെയിൻ,അഹമ്മദ് സിദ്ദിഖ് | വിനീത് ശ്രീനിവാസൻ | വൻ വിജയം |
| 2013 | കിളി പോയി[1], |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 "അജു വർഗ്ഗീസ്". എം3ഡിബി. ശേഖരിച്ചത് 3 മെയ് 2013.
- ↑ "Hit Maker Joshiy"
- ↑ "Joshy announces his new film"