മലർവാടി ആർട്സ് ക്ലബ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മലർവാടി ആർട്സ് ക്ലബ് | |
|---|---|
| സംവിധാനം | വിനീത് ശ്രീനിവാസൻ |
| നിർമ്മാണം | ദിലീപ് |
| കഥ | വിനീത് ശ്രീനിവാസൻ |
| തിരക്കഥ | വിനീത് ശ്രീനിവാസൻ |
| അഭിനേതാക്കൾ | പ്രകാശൻ, സന്തോഷ് , പുരുഷു , പ്രവീൺ , കുട്ടു |
| സംഗീതം | ഷാൻ റഹ്‌മാൻ |
| ഗാനരചന | വിനീത് ശ്രീനിവാസൻ |
| ഛായാഗ്രഹണം | പി സുകുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| വിതരണം | ഗ്രാൻഡ് പ്രൊഡക്ഷൻസ് |
| റിലീസിങ് തീയതി | ജൂലൈ 16, 2010 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
മലയാളത്തിലെ പ്രശസ്ത ഗായകനായ വിനീത് ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2010-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ചിത്രത്തിന്റെ നിർമാണം നടൻ ദിലീപ് ആണ്.
ഉത്തരമലബാറിലെ മനശ്ശേരി ഗ്രാമത്തിലെ മലർവാടി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെ സുഹൃദ്ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇതിലെ സുഹൃത്തുക്കളായ അഞ്ചു പേരെ പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്. രണ്ടു നായികാ കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. ഇവരെക്കൂടാതെ ജഗതി ശ്രീകുമാർ, സലീം കുമാർ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു[1].
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| നിവിൻ പോളി | പ്രകാശൻ |
| ശ്രാവൺ | സന്തോഷ് |
| ഹരികൃഷ്ണൻ | പ്രവീൺ |
| ഭഗത് | പുരുഷു |
| അജു വർഗ്ഗീസ് | കുട്ടു |
| നെടുമുടി വേണു | |
| ജഗതി ശ്രീകുമാർ | |
| സുരാജ് വെഞ്ഞാറമൂട് | |
| ജനാർദ്ധനൻ | |
| കോട്ടയം നസീർ | |
| ലിഷോയ് | |
| മണികണ്ഠൻ പട്ടാമ്പി | |
| ഗീതു | |
| രേവതി |
സംഗീതം [തിരുത്തുക]
ഷാൻ റഹ്‌മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | പി സുകുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| കലാസംവിധാനം | അജയൻ മങ്ങാട് |
| ചമയം | പി. വി. ശങ്കർ |
| വസ്ത്രാലങ്കാരം | സമീറ സനീഷ് |
| നിശ്ചല ഛായാഗ്രഹണം | മഞ്ജു ആദിത്യ |
| നിർമ്മാണ നിർവ്വഹണം | വിനോദ് ഷൊർണൂർ |
അവലംബം [തിരുത്തുക]
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||