ദിലീപ്
| ദിലീപ് | |
|---|---|
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ |
|
| ജനനം | 1968 ഒക്ടോബർ 27 ആലുവ,കേരളം,ഭാരതം |
| ഉദ്യോഗം | അഭിനേതാവ് |
| സജീവം | 1982 - ഇന്ന് |
| ജീവിത പങ്കാളി | മഞ്ജു വാര്യർ |
| മക്കൾ | മീനാക്ഷി |
മലയാള സിനിമയിലെ മുൻനിര നായക നടൻമാരിൽ ഒരാൾ. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ. 1968 ഒക്ടോബർ 27ന് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ( പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ്( പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് - 1987 ), എറണാകുളം മഹാരാജാസ് കോളജ് ( ബി. എ. എക്കണോമിക്സ് , 1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.
[തിരുത്തുക] നായകപദവിയിൽ
ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ആകെ എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.
മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെയാണ് ദിലീപ് വിവാഹം ചെയ്തിരിക്കുന്നത്. മകൾ മീനാക്ഷി. താമസം എറണാകുളം ജില്ലയിലെ ആലുവയിൽ.
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] അഭിനയിച്ചവ
[തിരുത്തുക] 1992
- എന്നോടിഷ്ടം കൂടാമോ
[തിരുത്തുക] 1993
- സൈന്യം
[തിരുത്തുക] 1994
- മാനത്തെ കൊട്ടാരം
- സുദിനം
- പിടക്കോഴി കൂവുന്ന നൂറ്റാണ്ട്
[തിരുത്തുക] 1995
- തിരുമനസ്സ്
- വൃദ്ധൻമാരെ സൂക്ഷിക്കുക
- ത്രീ മെൻ ആർമി
- സിന്ദൂര രേഖ
- ഏഴരക്കൂട്ടം
[തിരുത്തുക] 1996
- കല്യാണസൗഗന്ധികം
- കുടുംബകോടതി
- മലയാളമാസം ചിങ്ങം ഒന്ന്
- മാന്ത്രികകുതിര
- പടനായകൻ
- സാമൂഹ്യപാഠം
- സ്വപ്നലോകത്തെ ബാലഭാസ്കരൻ
- തൂവൽക്കൊട്ടാരം
- കാക്കക്കും പൂച്ചക്കും കല്യാണം
- കൊക്കരക്കോ
- സിന്ദൂരരേഖ
- സല്ലാപം
[തിരുത്തുക] 1997
- വർണ്ണപ്പകിട്ട്
- ഈ പുഴയും കടന്ന്
- കളിയൂഞ്ഞാൽ
- കല്യാണപ്പിറ്റേന്ന്
- കുടമാറ്റം
- മാനസം
- മന്ത്രമോതിരം
- മായപ്പൊൻമാൻ
- നീ വരുവോളം
- ഉല്ലാസപ്പൂങ്കാറ്റ്
[തിരുത്തുക] 1998
- അനുരാഗക്കൊട്ടാരം
- കൈക്കുടന്ന നിലാവ്
- കല്ലുകൊണ്ടൊരു പെണ്ണ്
- മന്ത്രിമാളികയിൽ മനസ്സമ്മതം
- മീനത്തിൽ താലികെട്ട്
- ഓർമ്മച്ചെപ്പ്
- പഞ്ചാബി ഹൗസ്
- സുന്ദരക്കില്ലാഡി
- വിസ്മയം
[തിരുത്തുക] 1999
- ചന്ദ്രനുദിക്കുന്ന ദിക്കിൽ
- ദീപസ്തംഭം മഹാശ്ചര്യം
- മേഘം
- പ്രണയനിലാവ്
- ഉദയപുരം സുൽത്താൻ
[തിരുത്തുക] 2000
- ജോക്കർ
- തെങ്കാശിപ്പട്ടണം
- ഡാർളിംഗ് ഡാർളിംഗ്
- മിസ്റ്റർ ബട്ട്ലർ
- വർണ്ണക്കാഴ്ചകൾ
[തിരുത്തുക] 2001
- ഇഷ്ടം
- ഈ പറക്കും തളിക
- സൂത്രധാരൻ
- ദോസ്ത്
- രാക്ഷസരാജാവ്
[തിരുത്തുക] 2002
- കുഞ്ഞിക്കൂനൻ
- കല്ല്യാണരാമൻ
- മീശമാധവൻ
- കുബേരൻ
- മഴത്തുള്ളിക്കിലുക്കം
- രാജ്യം (തമിഴ്)
[തിരുത്തുക] 2003
- പട്ടണത്തിൽ സുന്ദരൻ
- വാർ ആൻഡ് ലൗ
- മിഴി രണ്ടിലും
- സി.ഐ.ഡി മൂസ
- ഗ്രാമഫോൺ
- സദാനന്ദന്റെ സമയം
- തിളക്കം
[തിരുത്തുക] 2004
[തിരുത്തുക] 2005
- ചാന്തുപൊട്ട്
- പാണ്ടിപ്പട
- കൊച്ചിരാജാവ്
[തിരുത്തുക] 2006
- ചക്കരമുത്ത്
- ദി ഡോൺ
- ചെസ്സ്
- പച്ചക്കുതിര
- ലയൺ
[തിരുത്തുക] 2007
- റോമിയോ
- ജൂലൈ നാല്
- സ്പീഡ് ട്രാക്ക്
- വിനോദയാത്ര
- ഇൻസ്പെക്ടർ ഗരുഡ്
[തിരുത്തുക] 2008
- ക്രേസി ഗോപാലൻ
- ട്വൻറി20
- മുല്ല
- കൽക്കട്ടാ ന്യൂസ്
[തിരുത്തുക] 2009
- സ്വന്തം ലേഖകൻ
- കേരള കഫേ
- പാസഞ്ചർ
- മോസ് ആൻഡ് ക്യാറ്റ്
- കളേർസ്
[തിരുത്തുക] 2010
- ബോഡി ഗാർഡ്
- ആഗതൻ
- പാപ്പി അപ്പച്ചാ
- കാര്യസ്ഥൻ
- മേരിക്കുണ്ടൊരു കുഞ്ഞാട്
[തിരുത്തുക] 2011
- ക്രിസ്ത്യൻ ബ്രദേഴ്സ്
- ചൈനാടൗൺ
- ഫിലിംസ്റ്റാർ
- ഓർമ്മ മാത്രം
- വെള്ളരിപ്രാവിന്റെ ചങ്ങാതി
[തിരുത്തുക] 2012
[തിരുത്തുക] സഹസംവിധായകൻ
- ഉള്ളടക്കം(1991)
- ചമ്പക്കുളം തച്ചൻ(1992)
- എന്നോടിഷ്ടം കൂടാമോ(1992)
- മഴയെത്തും മുൻപെ(1995)
- മന്ത്രമോതിരം(1997)
[തിരുത്തുക] നിർമ്മാതാവ്
- സി. ഐ. ഡി. മൂസ(2003)
- കഥാവശേഷൻ(2004)
- പാണ്ടിപ്പട(2005)
- ട്വൻറി20(2008)
- മലർവാടികൂട്ടം(2010)
- ദി മെട്രോ(2011)
[തിരുത്തുക] കഥാകൃത്ത്
- പച്ചക്കുതിര (2006)
[തിരുത്തുക] ഗായകൻ
- തിളക്കം (2003)(ഗാനം:- സാറേ സാറേ സാമ്പാറേ)
[തിരുത്തുക] പുരസ്കാരങ്ങൾ
- കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - കുഞ്ഞിക്കൂനൻ - 2002
- മാതൃഭൂമിയുടെ 2002ലെ ജനപ്രിയ താരം അവാർഡ് - 2002
- കേരളസർക്കാറിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് - ചാന്ത്പൊട്ട് - 2005
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Infobox person using deprecated parameters
- Infobox person using deprecated location parameter
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1968-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഒക്ടോബർ 27-ന് ജനിച്ചവർ
- മലയാളചലച്ചിത്ര നടന്മാർ
- മിമിക്രി കലാകാരന്മാർ
- മലയാളചലച്ചിത്ര സഹസംവിധായകർ
- മലയാളചലച്ചിത്ര നിർമ്മാതാക്കൾ
- മലയാളചലച്ചിത്ര പിന്നണിഗായകർ
- മാതൃഭൂമിയുടെ ജനപ്രിയതാരം പുരസ്കാരം ലഭിച്ചവർ
- അഭിനയത്തിനുള്ള കേരളസംസ്ഥാനസർക്കാർ പ്രത്യേകപുരസ്കാരം ലഭിച്ചവർ
- മലയാള തിരക്കഥാകൃത്തുക്കൾ
- എറണാകുളം ജില്ലയിൽ ജനിച്ചവർ