മേഘം (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മേഘം | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | പ്രിയദർശൻ |
| നിർമ്മാണം | സുരേഷ് ബാലാജി |
| കഥ | പ്രിയദർശൻ |
| തിരക്കഥ | ടി. ദാമോദരൻ |
| അഭിനേതാക്കൾ | മമ്മൂട്ടി ദിലീപ് ശ്രീനിവാസൻ പൂജ ബത്ര പ്രിയ ഗിൽ |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| സ്റ്റുഡിയോ | സിത്താര കമ്പൈൻസ് |
| വിതരണം | പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് |
| റിലീസിങ് തീയതി | 1999 ജനുവരി 1 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പ്രിയദർശന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | രവി തമ്പുരാൻ |
| ദിലീപ് | മണി |
| ശ്രീനിവാസൻ | ഷണ്മുഖൻ |
| നെടുമുടി വേണു | കുമാരൻ |
| വേണു നാഗവള്ളി | സണ്ണി |
| കൊച്ചിൻ ഹനീഫ | കുഞ്ഞൂട്ടൻ |
| മാമുക്കോയ | കുറുപ്പ് |
| പൂജ ബത്ര | |
| സ്വാതി പ്രിയ ഗിൽ | മീനാക്ഷി |
| കെ.പി.എ.സി. ലളിത | |
| സുകുമാരി | |
| കവിയൂർ രേണുക |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- മഞ്ഞുകാലം നോൽക്കും കുഞ്ഞുപൂവിൻ – കെ.ജെ. യേശുദാസ്
- വിളക്കു വയ്ക്കും വിണ്ണിൽ തൂവിയ – എം.ജി. ശ്രീകുമാർ
- തുമ്പയും തുളസിയും – കെ.എസ്. ചിത്ര
- മാർഗഴിയേ മല്ലികയേ – എം.ജി. ശ്രീകുമാർ, ശ്രീനിവാസ്, കെ.എസ്. ചിത്ര
- ഞാനൊരു പാട്ട് പാടാം – കെ.ജെ. യേശുദാസ്
- മഞ്ഞുകാലം നോൽക്കും – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- തുമ്പയും തുളാസിയും – എം.ജി. ശ്രീകുമാർ, കോറസ്
- വിളക്കുവയ്ക്കും വിണ്ണിൽ (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
| കല | സാബു സിറിൾ |
| നൃത്തം | ജി. കല |
| സംഘട്ടനം | ത്യാഗരാജൻ |
| കോറിയോഗ്രാഫി | കല |
| നിർമ്മാണ നിയന്ത്രണം | വി. സച്ചിദാനന്ദൻ |