പരമ്പര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പരമ്പര | |
|---|---|
![]() |
|
| സംവിധാനം | സിബി മലയിൽ |
| നിർമ്മാണം | ബി. ശശികുമാർ |
| രചന | എസ്.എൻ. സ്വാമി |
| അഭിനേതാക്കൾ | മമ്മൂട്ടി സുരേഷ് ഗോപി കുതിരവട്ടം പപ്പു സുമലത |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | ശ്രീകുമാരൻ തമ്പി കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സ്റ്റുഡിയോ | മുദ്ര ആർട്സ് |
| വിതരണം | മുദ്ര ആർട്സ് |
| റിലീസിങ് തീയതി | 1990 ഡിസംബർ 20 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സിബി മലയിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, കുതിരവട്ടം പപ്പു, സുമലത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പരമ്പര. മമ്മൂട്ടി ആദ്യമായി ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം മലേഷ്യ വാസുദേവൻ അഭിനയിച്ച ആദ്യ ചിത്രമാണ്. മുദ്ര ആർട്സിന്റെ ബാനറിൽ ബി. ശശികുമാർ നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | ജോണി/ലോറൻസ് |
| സുരേഷ് ഗോപി | ചന്തു |
| കുതിരവട്ടം പപ്പു | അച്ചുതൻ |
| സത്താർ | ആന്റണി തോമസ് |
| എം.എസ്. തൃപ്പുണിത്തറ | |
| മലേഷ്യ വാസുദേവൻ | കാളിയപ്പ ചെട്ടിയാർ |
| സുമലത | മീര |
| ചിത്ര | മേരി |
സംഗീതം [തിരുത്തുക]
ശ്രീകുമാരൻ തമ്പി, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- കോലക്കുരുവി – കെ.എസ്. ചിത്ര (ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
- ഒന്നാം മാനം – ജി. വേണുഗോപാൽ
- ഒന്നാം മാനം (ശോകം) – ജി. വേണുഗോപാൽ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| കല | സി.കെ. സുരേഷ് |
| ചമയം | കെ. വേലപ്പൻ, തോമസ് |
| വസ്ത്രാലങ്കാരം | മഹി |
| സംഘട്ടനം | ജൂഡോ രാമു |
| പരസ്യകല | ഗായത്രി |
| ലാബ് | വിജയ കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സുരേഷ് മെർലിൻ |
| എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
| വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ |
| നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
| നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
| വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
| ഓഫീസ് നിർവ്വഹണം | ഗുരു ഗുരുവായൂർ |
| അസോസിയേറ്റ് ഡയറക്ടർ | ജോസ് തോമസ്, സുന്ദർ ദാസ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പരമ്പര
- പരമ്പര – മലയാളസംഗീതം.ഇൻഫോ
