ജി. വേണുഗോപാൽ
| ജി. വേണുഗോപാൽ | |
|---|---|
| ജീവിതരേഖ | |
| ജനനം | നവംബർ 19, 1961 |
| സംഗീതശൈലി | പിന്നണിഗായകൻ |
| സജീവമായ കാലയളവ് | 1987-തുടരുന്നു |
| വെബ്സൈറ്റ് | http://www.gvenugopal.com/ |
ജി. വേണുഗോപാൽ മലയാളചലച്ചിത്ര പിന്നണി ഗായകനാണ്. മലയാളം കൂടാതെ തമിഴ്,തെലുഗ് തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.
ഉള്ളടക്കം |
അവാർഡുകൾ[തിരുത്തുക]
1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ പിന്നണി ഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ സർവ്വകലാശാല യുവജനോത്സവങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വർഷം തുടർച്ചയായി കേരള സർവ്വകലാശാല കലാ പ്രതിഭ ആയിരുന്നു. ജി. ദേവരാജൻ, കെ. രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം " സബ്കോ സമ്മതി ദേ ഭഗവാൻ " എന്ന നാടകത്തിലൂടെ ലഭിച്ചു.
കേരള സർക്കാർ നൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.
കവിതാലാപനം[തിരുത്തുക]
കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആൽബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകൾ സംഗീതം നൽകി ആലപിക്കുകയുണ്ടായി. ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, വി. മധുസൂദനൻ നായർ എന്നിവരുടെ കവിതകൾ വേണു ഗോപാൽ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ് ഈണം പകർന്നത്.
കാവ്യരാഗത്തിനു ശേഷം ഇറങ്ങിയ കാവ്യഗീതികയിൽ എൻ.എൻ. കക്കാട് , ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ തുടങ്ങിയവരുടെ കവിതകൾ ആണുള്ളത്. ജെയ്സൺ ജെ നായർ ആണ് കവിതകളുടെ സംഗീതസംവിധാനം നിർവഹിച്ചത്.
പ്രധാന ഗാനങ്ങൾ[തിരുത്തുക]
| വർഷം | ഗാനം | സിനിമ | സംഗീതസംവിധാനം |
|---|---|---|---|
| 1986 | പൊന്നും തിങ്കൾ പോറ്റും മാനേ | ഒന്നുമുതൽ പൂജ്യം വരെ | മോഹൻ സിത്താര |
| 1987 | ഒന്നാം രാഗം പാടി | തൂവാനത്തുമ്പികൾ | പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് |
| 1988 | ചന്ദനമണിവാതിൽ പാതി ചാരി | മരിക്കുന്നില്ല ഞാൻ | രവീന്ദ്രൻ |
| കാണാനഴകുള്ള മാണിക്യകുയിലേ | ഊഴം | എം.കെ. അർജ്ജുനൻ | |
| മനസ്സേ ശാന്തമാകൂ | ആലിലക്കുരുവികൾ | മോഹൻ സിത്താര | |
| ഉണരുമീ ഗാനം | മൂന്നാംപക്കം | ഇളയരാജ | |
| 1989 | പള്ളിത്തേരുണ്ടോ | മഴവിൽക്കാവടി | ജോൺസൺ |
| 1990 | സ്വർഗ്ഗങ്ങൾ സ്വപ്നം കാണും | മാളൂട്ടി | |
| താനേ പൂവിട്ട മോഹം | സസ്നേഹം | ||
| തൂവൽ വിണ്ണിൽ മാറിൽ ചാർത്തി | തലയണമന്ത്രം | ||
| 1991 | ഏതോ വാർമുകിലിൻ കിനാവിലെ | പൂക്കാലം വരവായി | ഔസേപ്പച്ചൻ |
| മായാമഞ്ചലിൽ | ഒറ്റയാൾ പട്ടാളം | ശരത് (സംഗീതസംവിധായകൻ) | |
| തുമ്പപ്പൂ കോടിയുടുത്തു | സന്ദേശം | ജോൺസൺ | |
| 1993 | കറുകവയൽ കുരുവി | ധ്രുവം | എസ്.പി. വെങ്കിടേഷ് |
| 1997 | ഗുരുചരണം നാഥാ | ഗുരു | ഇളയരാജ |
വ്യക്തിജീവിതം[തിരുത്തുക]
ഇംഗ്ലീഷ് സാഹിത്യത്തിലും പത്ര പ്രവർത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള ജി വേണു ഗോപാൽ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്,അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.