ഒരു മറവത്തൂർ കനവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒരു മറവത്തൂർ കനവ് | |
|---|---|
![]() പോസ്റ്റർ |
|
| സംവിധാനം | ലാൽ ജോസ് |
| നിർമ്മാണം | സിയാദ് കോക്കർ |
| രചന | ശ്രീനിവാസൻ |
| അഭിനേതാക്കൾ | |
| സംഗീതം | വിദ്യാസാഗർ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | എസ്. കുമാർ |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
| വിതരണം | എവർഷൈൻ അനുപമ റിലീസ് |
| റിലീസിങ് തീയതി | 1998 |
| സമയദൈർഘ്യം | 140 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്.[1] പിന്നണി ഗായകനായ ദേവാനന്ദും ഈ ചിത്രത്തിലൂടെ അരങ്ങേറി.[2]
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
- മമ്മൂട്ടി – ചാണ്ടി
- ബിജു മേനോൻ – മൈക്കൾ
- ദിവ്യ ഉണ്ണി – ആനി
- മോഹിനി – മേരി
- ശ്രീനിവാസൻ – മരുത്
- കലാഭവൻ മണി – ഒ.സി. ആന്റപ്പൻ
- സുകുമാരി
- നെടുമുടി വേണു
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ജെയിംസ്
- മേഘനാഥൻ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "സുന്ദരിയേ" | കെ.ജെ. യേശുദാസ്, പുഷ്പവനം കുപ്പുസ്വാമി, സുജാത | 5:14 | |||||||
| 2. | "കരുണാമയനേ" | കെ.ജെ. യേശുദാസ് | 4:47 | |||||||
| 3. | "താറാക്കൂട്ടം" | എം.ജി. ശ്രീകുമാർ, ജി. വേണുഗോപാൽ, ശ്രീനിവാസ് | 4:22 | |||||||
| 4. | "കന്നിനിലാ" | ബിജു നാരായണൻ, സുജാത | 4:25 | |||||||
| 5. | "മോഹമായി" | കെ.എസ്. ചിത്ര, രവീന്ദ്രൻ | 5:29 | |||||||
| 6. | "തിങ്കൾക്കുറി" | കെ.എസ്. ചിത്ര | 4:37 | |||||||
| 7. | "തിങ്കൾക്കുറി തൊട്ടും" | ദേവാനന്ദ്, കെ.എസ്. ചിത്ര | 4:34 | |||||||
| 8. | "കരുണാമയനേ" | കെ.എസ്. ചിത്ര | 4:47 | |||||||
| 9. | "കന്നിനിലാ" | കെ.എസ്. ചിത്ര, കോറസ് | 4:25 | |||||||
അവലംബം [തിരുത്തുക]
- ↑ "Lal Jose teams with Mammootty and Sreenivasan". Oneindia.in. 31 August 2009. ശേഖരിച്ചത് 16 February 2011.
- ↑ "Bonding with melodies". The Hindu. 1 August 2008. ശേഖരിച്ചത് 16 February 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഒരു മറവത്തൂർ കനവ്
- ഒരു മറവത്തൂർ കനവ് – മലയാളസംഗീതം.ഇൻഫോ
