കലാഭവൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാഭവൻ മണി
ജനനം 01.01.1971
ചാലക്കുടി , തൃശ്ശൂർ
ഉദ്യോഗം സിനിമ നടൻ, നാടൻ പാട്ടുകാരൻ
ജീവിത പങ്കാളി നിമ്മി
മക്കൾ 1
വെബ് ഇടം
http://www.kalabhavanmani.in

കലാഭവൻ മണി, മലയാള സിനിമാ നടൻ. തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിക്കുന്നു. കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെ കലാരംഗത്ത് സജീവമായി. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ്‌ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനനം.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.

2009-ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി[1][2].

ഏറ്റവും പുതിയതായി തമിൾ ചലച്ചിത്രമായ യന്തിരനിൽ അഭിനയിക്കുന്നു

2010ൽ ശിക്കാർ,പുള്ളിമാൻ തുടങ്ങിയവയിൽ അഭിനയിക്കുന്നു

[തിരുത്തുക] തമിൾ ചലച്ചിതങ്ങൾ

  • യന്തിരൻ
  • വേൽ
  • ആര്
  • സംത്തിംഗ് സംത്തിംഗ് ഉനക്കും എനക്കും
  • മഴൈ
  • അന്നിയൻ ബോസ്
  • പുതിയ ഗീതൈ
  • ജെമിനി
  • ബന്ദ പരമശിവം
  • സിങ്കാര ചെന്നൈ
  • കുത്ത്

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കലാഭവൻ_മണി&oldid=1203226" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ