രക്തസമ്മർദ്ദം
| Blood pressure | |
|---|---|
| Diagnostics | |
സ്ഫിഗ്മോമാനോമീറ്റർ, രക്തസമ്മർദ്ദം അളക്കാനുള്ള ഉപകരണം |
|
| MeSH | D001795 |
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ. ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/70 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] വർഗ്ഗീകരണം
രക്തസമ്മർദ്ദത്തെ പൊതുവെ രണ്ട് പ്രവർത്തനങ്ങളുടെ സമ്മിശ്രഫലമായി രേഖപ്പെടുത്താറുണ്ട്.
[തിരുത്തുക] സിസ്റ്റോളിക് രക്തസമ്മർദ്ദം
രക്തസമ്മർദ്ദം ഉണ്ടാകുന്നത് ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ ശക്തിയായി രക്തം മഹാധമനിയിലേയ്ക്ക് പമ്പുചെയ്യുമ്പോഴാണ്. ഉന്നതമർദ്ദത്തിൽ പമ്പുചെയ്യപ്പെടുന്ന ഈ രക്തമത്രയും ധമനീഭിത്തികളിൽക്കൂടി കടന്നുപോകുമ്പോൾ ധമനീഭിത്തികളുടെ വ്യാസം കൂട്ടാനെന്ന വണ്ണം ഉയർന്ന മർദ്ദം ഭിത്തികളിൽ ചെലുത്തുന്നു. ഈ ഉയർന്ന മർദ്ദമാണ് സിസ്റ്റോളിക് പ്രഷർ. ഇത് 120 മി.മീ. മെർക്കുറി ആയി നിജപ്പെടുത്തിയിരിക്കുന്നു.
[തിരുത്തുക] ഡയസ്റ്റോളിക് രക്തസമ്മർദ്ദം
ധമനീധിത്തികളിൽക്കൂടി ഒഴുകുന്ന രക്തത്തിന് ഹൃദയത്തിന്റെ ഇടത്തേവെൻട്രിക്കിളിൽ നിന്നുള്ള പമ്പിംഗ് അവസാനിച്ചശേഷം ശക്തികുറഞ്ഞ് നേരിയ മർദ്ദത്തിൽ ധമനീഭിത്തിയിലൂടെ ഒഴുകേണ്ടിവരുന്നു. അപ്പോഴുള്ള മർദ്ദം ഹൃദയത്തിന്റെ നാലറകളും വികസിക്കുമ്പോഴായിരിക്കും പ്രകടമാകുക. ഈ രക്തസമ്മർദ്ദത്തെ ഡയസ്റ്റോളിക് പ്രഷർ എന്നുവിളിക്കുന്നു. ഇത് 70 മി.മീ. മെർക്കുറി ആയി നിജപ്പെടുത്തിയിരിക്കുന്നു.
[തിരുത്തുക] രക്തസമ്മർദ്ദവ്യതിയാനങ്ങൾ
രക്തസമ്മർദ്ദം സാധാരണ മൂല്യത്തിൽ നിന്ന് കൂടിയോ കുറഞ്ഞോ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം, താഴ്ന്ന രക്തസമ്മർദ്ദം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇവ യഥാക്രമം ഹൈപ്പർടെൻഷൻ, ഹൈപ്പോടെൻഷൻ എന്നിങ്ങനെ വൈദ്യമേഖലയിൽ പരക്കെ അറിയപ്പെടുന്നു.
[തിരുത്തുക] ഹൈപ്പർടെൻഷൻ
സിസ്റ്റോളിക് പ്രഷർ 140 മി. മീ. മെർക്കുറി കണ്ടും ഡയസ്റ്റോളിക് പ്രഷർ 70 മി.മീറ്റർ മെർക്കുറി കണ്ടും ഉയരുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദം. ഇത് ഹൃദയത്തിന് അധികജോലിഭാരമുണ്ടാക്കുകയും ക്രമേണ ഹൃദയപ്രവർത്തനങ്ങളുടെ താളാത്മകത നിലച്ച് ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യുന്നു.
[തിരുത്തുക] കാരണങ്ങൾ
ധമനീഭിത്തികൾക്ക് കട്ടികൂടുന്ന അതിറോസ്ക്ളീറോസിസ്, ഹൃദയത്തിന്റെ ഭിത്തികൾക്കു കട്ടി കൂടുന്ന ഹൈപ്പർട്രോഫി, മാനസികസമ്മർദ്ദങ്ങൾ, പുകവലി,അനാരോഗ്യകരമായ ഭക്ഷണശീലം ഇവയൊക്കെ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു.
[തിരുത്തുക] ഹൈപ്പോടെൻഷൻ
സിസ്റ്റോളിക് പ്രഷർ 100 മി.മീറ്റർ മെർക്കുറിയും ഡയസ്റ്റോളിക് പ്രഷർ 60 മി. മീറ്റർ മെർക്കുറിയും കണ്ട് താഴുകയാണെങ്കിൽ അത് ഹൈപ്പോടെൻഷൻ അഥവാ താഴ്ന്ന രക്തസമ്മർദ്ദമാകുന്നു. പെട്ടെന്ന് അബോധാവസ്ഥയിലാക്കുമെങ്കിലും ഹൈപ്പർടെൻഷനെ അപേക്ഷിച്ച് മാരകമല്ല ഈ അവസ്ഥ.
[തിരുത്തുക] കാരണങ്ങൾ
ഹൃദയത്തിന് സാധാരണഗതിയിൽ രക്തം പ്രവഹിപ്പിക്കാൻ കഴിയാതെ വരികയോ രക്തത്തിലെ ദ്രാവകഭാഗത്തിന്റെ അളവ് കൂടുകയോ ചെയ്യുന്നത് ഇതിന് കാരണമാകുന്നു.
[തിരുത്തുക] പരിശോധന
രക്തസമ്മർദ്ദം സാധാരണഗതിയിൽ സ്ഫിഗ്മോമാനോമീറ്റർ എന്ന ഉപകരണം വഴിയാണ് നിർണ്ണയിക്കുന്നത്.
[തിരുത്തുക] അവലംബം
- എൻ., ഗീത (2010). ടെക്സ്റ്റ്ബുക്ക് ഓഫ് മെഡിക്കൽ ഫിസിയോളജി, എൻ. ഗീത. ISBN 978-81-8191-288-6.