സല്ലാപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സല്ലാപം | |
|---|---|
![]() |
|
| സംവിധാനം | സുന്ദർ ദാസ് |
| നിർമ്മാണം | കൃഷ്ണകുമാർ |
| രചന | ലോഹിതദാസ് |
| അഭിനേതാക്കൾ | ദിലീപ് മനോജ് കെ ജയൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എൻ.എഫ്. വർഗ്ഗീസ് കലാഭവൻ മണി മഞ്ജു വാര്യർ ബിന്ദു പണിക്കർ കോഴിക്കോട് ശാരദ |
| സംഗീതം | ജോൺസൺ |
| ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ചിത്രസംയോജനം | ജി മുരളി |
| റിലീസിങ് തീയതി | 1996 |
| ഭാഷ | മലയാളം |
1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം. സുന്ദർദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദിലീപ്, മനോജ് കെ. ജയൻ, മഞ്ജു വാര്യർ, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. നിർമ്മാണം-കൃഷ്ണകുമാർ.
ലോഹിതദാസിന്റെ തിരക്കഥയിൽ ഗ്രാമീണപശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സല്ലാപം സുന്ദർദാസ് സംവിധാനം നിർവഹിച്ച ആദ്യചിത്രമാണ്. ഈ ചിത്രത്തിലെ രാജപ്പൻ എന്ന ചെത്തുകാരന്റെ വേഷമാണ് കലാഭവൻ മണിയെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്.
ഗാനങ്ങൾ [തിരുത്തുക]
- ചന്ദനച്ചോലയിൽ - കെ ജെ യേശുദാസ്
- പഞ്ചവർണ - കെ എസ് ചിത്ര
- പൊന്നിൽ കുളിച്ചു നിന്നു - കെ ജെ യേശുദാസ്,കെ എസ് ചിത്ര
- പാദ സ്മരണ സുഖം - കെ ജെ യേശുദാസ്
