വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സംവിധായകരായ ഭരതനും പത്മരാജനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരളസംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു[1].
1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു[2] . തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. 2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെത്തുടർന്നു് 58-ആം വയസ്സിൽ ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു[2].
[തിരുത്തുക] ചലച്ചിത്രരംഗത്ത്
ദേവരാജൻ മാസ്റ്ററുടെ സഹയത്താൽ 1974-ൽ ജോൺസൻ ചെന്നൈയിലെത്തി. 1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. സിൽക്ക് സ്മിത നായികയായി 1981-ൽ പ്രദർശനത്തിനെത്തിയ ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്. പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പ്രാമുഖ്യം നേടി.
[തിരുത്തുക] ദൃശ്യമാധ്യമങ്ങളിൽ
കൈരളി ടി.വി. ചാനലിൽ ഗന്ധർവസംഗീതം എന്ന സംഗീത മത്സര പരിപാടിയിൽ വിധികർത്താവ് ആയി പങ്കെടുത്തിരുന്നു.
- ദേശീയ ചലച്ചിത്ര പുരസ്കാരം[2]
- സംഗീതസംവിധാനം, പശ്ചാത്തലസംഗീതം - പൊന്തൻ മാട - (1994)
- പശ്ചാത്തലസംഗീതം - സുകൃതം - (1995)
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[2]
- മാതൃഭൂമി ചലച്ചിത്ര പുരസ്കാരം[2]
- ജോൺസൺ എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച് 2004 ൽ പുറത്തിറങ്ങിയ കൺകളാൽ കൈത് സെയ് എന്ന തമിഴ് ചിത്രത്തിൽ 'തീക്കുരുവി...' എന്ന് തുടങ്ങുന്ന ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
- മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ. 1994, 1995 എന്നീ വർഷങ്ങളിൽ തുടർച്ചയായി ദേശീയ പുരസ്കാരം ലഭിച്ചു. 1994-ൽ പൊന്തൻമാട എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ, 1995-ൽ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് പുരസ്കാരം നേടിയത്.
[തിരുത്തുക] ജോൺസൺ സംഗീതം നൽകിയ ഗാനങ്ങളുടെ വിവരണം
1992 - ലെ ചലച്ചിത്രങ്ങൾ
ചലച്ചിത്രം : പൂച്ചയ്ക്കാര് മണികെട്ടും (സംവിധാനം: തുളസീദാസ്)
| ഗാനം |
ഗായകർ |
ഗാനരചന |
| തിങ്കൾ നൊയമ്പിൻ... |
എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര, സുജാത മോഹൻ, ലതിക |
ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി |
| സംഗീതമേ സാമജേ... |
കെ.എസ്. ചിത്ര |
ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി |
| ചന്ദനത്തോണിയുമായ്... |
കെ.എസ്. ചിത്ര |
ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി |
| മാലതി മണ്ഡപങ്ങൾ... |
എം.ജി. ശ്രീകുമാർ , സുജാത മോഹൻ, കോറസ് |
ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി |
| സംഗീതമേ സാമജേ... |
എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര |
ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതിരി |
|
1993 - ലെ ചലച്ചിത്രങ്ങൾ
ചലച്ചിത്രം : മേലേപറമ്പിൽ ആൺ വീട് (സംവിധാനം: രാജസേനൻ)
| ഗാനം |
ഗായകർ |
ഗാനരചന |
| വെള്ളിത്തിങ്കൾ... |
കെ.ജെ. യേശുദാസ് |
ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കവിഞ്ചർ കാളിദാസൻ |
| മധുരസ്വപ്നങ്ങളൂയലാടും... |
കെ.ജെ. യേശുദാസ്, സുജാത മോഹൻ |
ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കവിഞ്ചർ കാളിദാസൻ |
| വെള്ളിത്തിങ്കൾ... |
കെ.ജെ. യേശുദാസ്, മിൻമിനി |
ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കവിഞ്ചർ കാളിദാസൻ |
| ഊര് സനം ഓടി വന്ത്... |
കെ.ജെ. യേശുദാസ്, മിൻമിനി, കോറസ് |
ഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കവിഞ്ചർ കാളിദാസൻ |
|
1994 - ലെ ചലച്ചിത്രങ്ങൾ
ചലച്ചിത്രം : ലീഡർ
| ഗാനം |
ഗായകർ |
ഗാനരചന |
|
2006 - ലെ ചലച്ചിത്രങ്ങൾ
ചലച്ചിത്രം : കിസാൻ (സംവിധാനം: സിബി മലയിൽ)
| ഗാനം |
ഗായകർ |
ഗാനരചന |
| അമ്മാനം ചെമ്മാനം... |
ജോൺസൺ, രാധിക തിലക്, കോറസ് |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| ആലിലതാളി ഏകാകിതേ നിൻ... |
നടേശ് ശങ്കർ |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| തപ്പ് എടുക്കട്ടെ... |
കലാഭവൻ മണി |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| ജീസസ് യു ആർ മൈ സേവ്യർ... |
ജി. വേണുഗോപാൽ, പ്രീത |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| ആടി ചെമ്പട... |
ബഷീർ ഒ.വി., കോറസ് |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| മഴ പുതുമഴ... |
ബിജു നാരായൺ, മഞ്ജു മേനോൻ, കോറസ് |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| താളം തുള്ളി... |
മധു ബാലകൃഷ്ണൻ, രാധിക തിലക്, കോറസ് |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
| ഓരിലകളേ... |
സി.ജെ. കുട്ടപ്പൻ |
ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദൻ പുഴങ്കര |
|
പുറത്തിറങ്ങാത്ത ചലച്ചിത്രങ്ങൾ
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ