ബി. അരുന്ധതി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശസ്തയായ ഒരു മലയാളി പിന്നണി ഗായികയാണു ബി അരുന്ധതി. മലയാള ചലച്ചിത്രങ്ങൾക്കായി അൻപതിലധികം പാട്ടുകൾ അവർ ആലപിച്ചിട്ടുണ്ട്. ശ്രുതിമധുരമായ ഒരുപിടി ഗാനങ്ങൾ ഇവർ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്. റ്റി.ആർ. സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവരാണു ഗുരുനാഥന്മാർ. രാക്കുയിലിൻ രാഗസദസ്സിലെ "എത്ര പൂക്കാലം" എന്നു തുടങ്ങുന്ന ഗാനമുൾപ്പടെ വളരെയധികം ഹിറ്റുഗാനങ്ങൾ ഇവർ മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം ശ്രീനാരായണ കോളേജിലെ മുതിർന്ന സംഗീത അധ്യാപികയായി ജോലിനോക്കുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- 1992 ൽ മികച്ച പിന്നണി ഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം.
- 2002ൽ തുളസീവന സംഗീത പരിഷദ് ഏർപ്പെടുത്തിയ തുളസീവന പുരസ്കാരം.
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം [1]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ B. Arundhathi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: