മിന്മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്മിനി
ജനനനാമം പി.ജെ. റോസിലി
ജനനം 1970
സ്വദേശം കീഴ്മാട്, ആലുവ, കേരളം, ഇന്ത്യ
സംഗീതശൈലി ചലച്ചിത്ര പിന്നണി ഗായിക
തൊഴിലുകൾ ഗായിക
സജീവമായ കാലയളവ് 1988-1995

ഒരു തെന്നിന്ത്യൻ ചലച്ചിത്രപിന്നണി ഗായികയാണ്‌ മിന്മിനി. റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്മാന്റെ കന്നി സംഗീത സം‌രംഭമായ "ചിന്ന ചിന്ന ആസൈ.." എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ്‌ പ്രശസ്തിയിലേക്ക് വളർന്നത്. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച സംഭാവനകൾ എ.ആർ. റഹ്മാനും ഇളയരാജയും സംഗീതം നൽകിയ തമിഴ് ഗാനങ്ങളിലൂടെയാണ്‌. മലയാള ചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപർണികാമൃത..., കുടുംബസമേതത്തിലെ ഊഞ്ഞാൽ ഉറങ്ങി..., നീലരാവിൽ... എന്നിവ മലയാള ഹിറ്റുഗാനങ്ങളിൽ ഉൾപ്പെടുന്നു. കറുത്തമ്മ (1994), തേവർമകൻ (1992) എന്നീ ഹിറ്റു ചിത്രങ്ങളിലേ ഗാനങ്ങളും ഇവർ ആലപിച്ചു.



"http://ml.wikipedia.org/w/index.php?title=മിന്മിനി&oldid=1290148" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ