ഇളയരാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇളയരാജ
ജീവിതരേഖ
ജനനം 1943 ജൂൺ 2 (1943-06-02) (വയസ് 68)
സ്വദേശം തമിഴ് നാട്, ഇന്ത്യ
തൊഴിലുകൾ ഗായകൻ, സംഗീത സം‌വിധായകൻ
ഉപകരണം ഗായകൻ, (പിന്നണി ഗായകൻ), ഗിറ്റാർ, കീ ബോർഡ്/ഹാർമോണിയം/പിയാനോ
സജീവമായ കാലയളവ് 1976 – ഇപ്പോൾ വരെ
വെബ്സൈറ്റ് http://www.raaja.com

തെന്നിന്ത്യയിലെ ഒരു സംഗീത സം‌വിധായകനും, ഗായകനും, ഗാന രചയിതാവുമാണ്‌ ഇളയരാജ  (തമിഴ്: இளையராஜா)(ജനനം:ജൂൺ 2 1943) . തന്റെ 30 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4000 ഗാനങ്ങൾക്ക് സംഗീതസം‌വിധാനം നിർ‌വഹിക്കുകയും ,ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്.[1][2].ഇദ്ദേഹം തമിഴ് നാട്ടിലെ ചെന്നൈ സ്വദേശിയാണ്‌.

[തിരുത്തുക] ആദ്യകാല ജീവിതം

തേനി ജില്ലയിലെ പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമമാളുടെയും മൂന്നാമത്തെ മകനായിട്ട് ജനിച്ചു.യഥാർത്ഥ നാമം ഡാനിയേൽ രാസയ്യ. ജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു.തന്റെ പതിനാലാം വയസ്സിൽ (അർദ്ധ) ജ്യേഷ്ഠനായ പവലർ വരദരാജൻ നയിച്ചിരുന്ന സംഗീത സംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി.ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു.തന്റെ ആദ്യത്തെ ഈണം ഈ കാലഘാട്ടത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തുന്നത്. ഒരു വിലാപകാവ്യമായിരുന്ന് ഇത്. പ്രമുഖ കവി കണ്ണദാസൻ രചിച്ച ഈ ഗാനം അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ജവാഹർ ലാൽ നെഹ്രുവിനുള്ളതായിരുന്നു.

[തിരുത്തുക] സംഗീത സം‌വിധായകൻ എന്ന നിലയിൽ

1976ൽ ഇറങ്ങിയ 'അന്നക്കിളി'യാണ് ഇളയരാജയുടെ കന്നിച്ചിത്രം.തമിഴ് നാടൻ ശീലുകളുടെ മട്ടിലുള്ള ഈണങ്ങളും പാശ്ചാത്യ സംഗീതത്തിന്റെ ശൈലിയിലുള്ള ഓർക്കസ്‌ട്രേഷനും കൂട്ടിയിണക്കിയുള്ള നവീനമായ ശൈലിയാണ് ഇളയരാജ ഈ ചിത്രത്തിനായി അവലംബിച്ചത്.പുതിയ ഒരു ശൈലിക്ക് തുടക്കമാവുകയായിരുന്നു ഇത്.1980കളുടെ മദ്ധ്യത്തോടെ ഇളയരാജയുടെ പേരും പ്രശസ്തിയും വർദ്ധിച്ചു വന്നു. തമിഴ്,തെലുഗു,കന്നട എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും ഇദ്ദേഹം തന്റെ സ്വാധീനം അറിയിച്ചു.2009ൽ പഴശ്ശിരാജ , ജഗന്മോഹിനി എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചിരുക്കുന്നത് അദ്ദേഹമാണ്.

[തിരുത്തുക] അവലംബം

  1. Allirajan, M. 2004. Musical journeys. The Hindu, Thursday, June 10. Available from: http://www.hinduonnet.com/thehindu/mp/2004/06/10/stories/2004061000010100.htm. Accessed 12 October 2006.
  2. Behal, S. 2006. Melodious music. The Hindu, July 23. Available from: http://www.hinduonnet.com/thehindu/thscrip/print.pl?file=2006072300230500.htm&date=2006/07/23/&prd=mag&. Accessed 12 October 2006.
"http://ml.wikipedia.org/w/index.php?title=ഇളയരാജ&oldid=1019405" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ