സലിൽ ചൗധരി
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| സലിൽ ചൗധരി | |
|---|---|
സലിൽ ചൗധരി (1922-1995) |
|
| ജീവിതരേഖ | |
| ജനനനാമം | സലിൽ ചൗധരി |
| അറിയപ്പെടുന്നത് ഈ പേരിലും | സലിൽ ദാ |
| സ്വദേശം | Chingripotha, 24 Parganas district, West Bengal, India[1] |
| തൊഴിലുകൾ | Music Director, Composer, Poet, Lyricist and Story-writer |
ഇന്ത്യയിലെ അനുഗൃഹീത സംഗീത സംവിധായകരിൽ പ്രമുഖനായിരുന്നു സലിൽ ചൌധരി(ബംഗാളി: সলিল চৌধুরী) (1922-1995). പ്രതിഭയുടെ തിളക്കം ഒന്നു കൊണ്ടു മാത്രം ബോംബേ സിനിമാ ലോകത്ത് അദ്ദേഹം വളരെ പെട്ടെന്ന് പ്രശസ്തനായി.
1922 നവംബർ 19-ന് ബംഗാളിൽ ആയിരുന്നു സലിൽ ചൌധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലിൽ ചൌധരിയുടെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിൽ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങൾ എഴുതി ജന ഹൃദയങ്ങളിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഈ ഗാനങ്ങളുമായി ഐ പി ടി എ സഞ്ചരിച്ചു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ.
സംഗീതജീവിതം [തിരുത്തുക]
"ദോ ബിഗ സമീൻ "എന്ന ഹിന്ദി ചിത്രത്തിനു സംഗീത സംവിധാനം നിർവഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ.
1949 മുതൽ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ, 6 ഇതര ഭാഷാ ചിത്രങ്ങൾ, 27 മലയാള ചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സലിൽ സംഗീത സംവിധാനം നിർവഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചതും ഇദ്ദേഹമാണ്.
മലയാളത്തിൽ [തിരുത്തുക]
ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാള ചലച്ചിത്രങ്ങൾ.
മരണം [തിരുത്തുക]
നിരവധി വ്യത്യസ്തമായ ശ്രവണ മധുര ഗാനങ്ങൾ സംഗീത ലോകത്തിനു സമ്മാനിച്ച സലിൽ ചൌധരി തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ 1995 സെപ്റ്റംബർ 5 നു അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;thehinduഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.