കൊച്ചു കൊച്ചു സന്തോഷങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊച്ചു കൊച്ചു സന്തോഷങ്ങൾ | |
|---|---|
| സംവിധാനം | സത്യൻ അന്തിക്കാട് |
| നിർമ്മാണം | പി.വി. ഗംഗാധരൻ, സുകു നായർ |
| തിരക്കഥ | സത്യൻ അന്തിക്കാട് |
| കഥ | സി.വി. ബാലകൃഷ്ണൻ |
| അഭിനേതാക്കൾ | ജയറാം, കാളിദാസൻ, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ |
| സംഗീതം | ഇളയരാജ |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | കെ. രാജഗോപാൽ |
| വിതരണം | കൽപക ഫിലിംസ് |
| റിലീസിങ് തീയതി | 2000 |
| രാജ്യം | |
| ഭാഷ | മലയാളം |
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, ലാലു അലക്സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2000 -ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ. ജയറാമിന്റെ മകനായ കാളിദാസൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ഇത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്.
ഉള്ളടക്കം |
[തിരുത്തുക] രചന
കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സി.വി. ബാലകൃഷ്ണൻ ആണ്. തിരക്കഥ സത്യൻ അന്തിക്കാട് രചിച്ചിരിക്കുന്നു.
[തിരുത്തുക] അഭിനേതാക്കൾ
- ജയറാം...ഗോപൻ
- കാളിദാസൻ...അശോക്
- ലാലു അലക്സ്...അശോക്
- സിദ്ദിഖ്...രമേഷ്
- ഇന്നസെന്റ്...ജോസ്
- ഒടുവിൽ ഉണ്ണികൃഷ്ണൻ...ശേഖരൻ
- മാള അരവിന്ദൻ...ശങ്കരൻ കുട്ടി
- ലക്ഷ്മി ഗോപാലസ്വാമി...ആശാലക്ഷ്മി
- ഭാനുപ്രിയ...മായ വർമ്മ
- ഊർമ്മിള ഉണ്ണി...വിലാസിനി
- കെ.പി.എ.സി. ലളിത...ജഗദമ്മ
- കാവ്യ മാധവൻ...സെലിൻ
[തിരുത്തുക] സംഗീതം
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്.
[തിരുത്തുക] ഗാനങ്ങൾ
- ടൈറ്റിൽ സോങ്ങ് :
- സുമശായക : കല്ലറ ഗോപൻ, ഗീതാദേവി
- ചെല്ലക്കാറ്റേ : കെ.ജെ. യേശുദാസ്
- ശിവകരഡമരുകലയമായ് നാദം : കെ.എസ്. ചിത്ര , ഗായത്രി അശോകൻ
- കോടാമഞ്ഞിൻ താഴ്വരയിൽ : കെ.എസ്. ചിത്ര
- പാലപ്പൂമഴ : ഭവതരണി
- ഘനശ്യാമ : ഗായത്രി അശോകൻ
- കോടമഞ്ഞിൻ തഴ്വരയിൽ : കെ.ജെ. യേശുദാസ്
- കോടമഞ്ഞിൻ താഴ്വരയിൽ : കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
[തിരുത്തുക] അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : വിപിൻ മോഹൻ.
- ചിത്രസംയോജനം : കെ. രാജഗോപാൽ.
- കല : പ്രേമചന്ദ്രൻ.
- ചമയം : പാണ്ഡ്യൻ.
- വസ്ത്രാലങ്കാരം : വജ്രമണി.
- നിശ്ചല ഛായാഗ്രഹണം : എം.കെ. മോഹനൻ.
- നിർമ്മാണ നിർവ്വഹണം : സേതു മണ്ണാർക്കാട്.
- അസോസിയേറ്റ് ഡയറക്ടർ : സതീഷ് ബി. കോട്ടായി, ഷാബു.
- ലെയ്സൻ : കെ. അബ്ദുള്ള.
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശാന്ത സുകു.
[തിരുത്തുക] പുരസ്കാരങ്ങൾ
- 2001 ദേശീയ ചലച്ചിത്ര പുരസ്കാരം കോറിയോഗ്രാഫി : കല.