സത്യൻ അന്തിക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്യൻ അന്തിക്കാട്
ജനനം (1954-11-03) നവംബർ 3, 1954 (വയസ്സ് 58)
കേരളം, ഇന്ത്യ
തൊഴിൽ സം‌വി‌ധായകൻ, തിരക്കഥാകൃത്ത്
സജീവം 1982 - ഇപ്പോഴും
ജീവിത പങ്കാളി നിർമ്മല
മക്കൾ അരുൺ,അഖിൽ,അനൂപ്
മാതാപിതാക്കൾ എം.വി.കൃഷ്ണൻ, എം.കെ.കല്യാണി

മലയാള ചലച്ചിത്ര സംവിധായകൻ. ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.

മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ സത്യൻ അന്തിക്കാട് തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും മലയാളികൾക്കായി പകർന്നു നൽകുന്നു.

ഉള്ളടക്കം

ജനനം [തിരുത്തുക]

1954 ജനുവരി 3-ന്‌ കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ അന്തിക്കാട്‌ ഗ്രാമത്തിൽ ജനിച്ചു.

ചലച്ചിത്രലോകത്തിൽ [തിരുത്തുക]

1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. ഒരു മികച്ച ഗാനരചയിതാവ്‌ എന്ന നിലയിലായിരുന്നു അദ്ദേഹം പ്രശസ്തനായത്‌. ഇപ്പോൾ അദ്ദേഹം സ്വതന്ത്ര സംവിധാനത്തോടൊപ്പം ഗാനരചനയും നിർവഹിച്ചു പോരുന്നു.

ചലച്ചിത്രങ്ങൾ [തിരുത്തുക]

  • 1982

1. കുറുക്കന്റെ കല്യാണം (സുകുമാരൻ, ജഗതി, മാധവി, മോഹൻലാൽ)

  • 1983

2. കിന്നാരം (സുകുമാരൻ, നെടുമുടി വേണു, പൂർണിമ, മമ്മൂട്ടി(അതിഥിതാരം))
3. മണ്ടന്മാർ ലണ്ടനിൽ (സുകുമാരൻ, നെടുമുടി, ജലജ)

  • 1984

4. വെറുതെ ഒരു പിണക്കം ( നെടുമുടി, പൂർണിമ)
5. അപ്പുണ്ണി ( നെടുമുടി, ഭരത്‌ ഗോപി, മോഹൻലാൽ, മേനക)
6. കളിയിൽ അൽപം കാര്യം(മോഹൻലാൽ, റഹ്‌മാൻ, ജഗതി ശ്രീകുമാർ, ലിസി)
7. അടുത്തടുത്‌ (റഹ്‌മാൻ, മോഹൻലാൽ)

  • 1985

8. അദ്ധ്യായം ഒന്നു മുതൽ (മോഹൻലാൽ, മാധവി)
9. ഗായത്രി ദേവി എന്റെ അമ്മ (ഭരത്‌ ഗോപി, റഹ്‌മാൻ, സീമ)

  • 1986

10. പപ്പൻ പ്രിയപ്പെട്ട പപ്പൻ (റഹ്‌മാൻ, മോഹൻലാൽ, ലിസി)
11. ടി.പി. ബാലഗോപാലൻ എം.എ. (മോഹൻലാൽ, ശോഭന)
12. ഗാന്ധിനഗർ 2nd സ്ട്രീറ്റ്‌ (മോഹൻലാൽ,മമ്മൂട്ടി ശ്രീനിവാസൻ, കാർത്തിക)
13. സന്മനസുള്ളവർക്ക്‌ സമാധാനം (മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക)

  • 1987

14. ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (മമ്മൂട്ടി, ശ്രീനിവാസൻ, നീനകുറുപ്പ്‌)
15. നാടോടിക്കാറ്റ് (മോഹൻലാൽ,ശ്രീനിവാസൻ, തിലകൻ, ശോഭന,ഇന്നസെന്റ്)

  • 1988

16. കുടുംബപുരാണം (ബാലചന്ദ്രമേനോൻ, തിലകൻ, അംബിക)
17. പട്ടണപ്രവേശം (മോഹൻലാൽ,ശ്രീനിവാസൻ, കരമന, തിലകൻ, അംബിക)
18. പൊന്മുട്ടയിടുന്ന താറാവ്‌ (ശ്രീനിവാസൻ, ജയറാം, ഉർവ്‌വശി)

  • 1989

19. ലാൽ അമേരിക്കയിൽ (പ്രെം നസീർ, മോഹൻലാൽ)
20. വരവേൽപ്പ്‌ (മോഹൻലാൽ, ശ്രീനിവാസൻ, മമ്മുക്കോയ, രേവതി)
21. അർത്ഥം (മമ്മൂട്ടി, ജയറാം, ശ്രീനിവാസൻ, പാർവതി)
22. മഴവിൽകാവടി (ജയറാം, ഇന്നസെന്റ്‌, സിതാര, ഉർവ്‌വശി)

  • 1990

23. സസ്നേഹം (ബാലചന്ദ്രമേനോൻ , ശോഭന)
24. കളിക്കളം (മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന)
25. തലയണമന്ത്രം (ശ്രീനിവാസൻ, ജയറാം, ഉർവ്വശി)

  • 1991

26. എന്നും നന്മകൾ (ശ്രീനിവാസൻ, ജയറാം, ശാന്തികൃഷ്‌ണ)
27. കനൽക്കാറ്റ് (മമ്മൂട്ടി, ഉർവശി, ജയറാം (അതിഥി))
28. സന്ദേശം (ശ്രീനിവാസൻ, ജയറാം, തിലകൻ, ശങ്കരാടി, മമുക്കോയ, സിദ്ദിഖ്‌)

  • 1992

29. മൈ ഡിയർ മുത്തച്ചൻ (തിലകൻ ,ജയറാം, ശ്രീനിവാസൻ)
30. സ്നേഹസാഗരം (മുരളി, മനോജ്‌ കെ ജയൻ, ഉർവ്വശി)

  • 1993

31. സമൂഹം (സുഹാസിനി ,സുരേഷ്‌ ഗോപി, മനോജ്‌ കെ ജയൻ, ശ്രീനിവാസൻ, ഉണ്ണി ശിവപാൽ)
32. ഗോളാന്തര വാർത്ത (മമ്മൂട്ടി, ശ്രീനിവസൻ, ശോഭന)

  • 1994

33. സന്താനഗോപാലം (ബാലചന്ദ്രമേനോൻ, തിലകൻ)
34. പിൻഗാമി (മോഹൻലാൽ,തിലകൻ, സുകുമാരൻ, കനക)

  • 1995

35. ന:1 സ്നേഹതീരം ബാഗ്ലൂർ നോർത്ത്‌ (മമ്മൂട്ടി, ഇന്നസെന്റ്, പ്രിയരാമൻ)

  • 1996

36. തൂവൽകൊട്ടാരം (ജയറാം, മഞ്ജുവാര്യർ, സുകന്യ)

  • 1997

37. ഇരട്ടകുട്ടികളുടെ അച്ചൻ (ജയറാം, മഞ്ജുവാര്യർ)
38. ഒരാൾ മാത്രം (മമ്മൂട്ടി, ശ്രീനിവാസൻ)

  • 1999

39. വീണ്ടും ചില വീട്ടുകാര്യങ്ങൾ (ജയറാം, തിലകൻ, സംയുക്ത വർമ്മ)

  • 2000

40. കൊച്ചു കൊച്ചു സന്തോഷങ്ങൾ (ജയറാം , ലക്ഷ്മിഗോപാല സ്വാമി)

  • 2001

41. നരേന്ദ്രൻ മകൻ ജയകാന്തൻ വക (കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, സംയുക്ത വർമ്മ,അസിൻ)

  • 2002

42. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ (ജയറാം, ഇന്നസെന്റ്, സൗന്ദര്യ)

  • 2003

43. മനസ്സിനക്കരെ (ജയറാം, ഷീല, നയൻ താര, ഇന്നസെന്റ്‌)

  • 2005

44. അച്ചുവിന്റെ അമ്മ (ഉർവ്വശി, മീരാ ജാസ്മിൻ, സുനിൽ കുമാർ(നരേൻ),ഇന്നസെന്റ്)

  • 2006

45. രസതന്ത്രം (മോഹൻലാൽ, മീരാ ജാസ്മിൻ, ഭരത്‌ ഗോപി,ഇന്നസെന്റ്)

  • 2007

46. വിനോദയാത്ര (ദിലീപ്‌, മീരാ ജാസ്മിൻ, മുകേഷ്‌, ഇന്നസെന്റ്)

  • 2008

47. ഇന്നത്തെ ചിന്താവിഷയം (മോഹൻലാൽ, മീരാ ജാസ്മിൻ, മുകേഷ്‌, ഇന്നസെന്റ്)

  • 2009

48. ഭാഗ്യദേവത (ജയറാം, നരേൻ, കനിഹ, നെടുമുടി വേണു, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത)

  • 2010

49. കഥ തുടരുന്നു (ജയറാം, മംമത മോഹൻദാസ്, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത)

  • 2011

50. സ്നേഹവീട് (മോഹൻലാൽ, ഷീല, ഇന്നസെന്റ്, കെ.പി.ഏ.സി.ലളിത)

  • 2012

51. പുതിയ തീരങ്ങൾ (നെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ്)

ഗാനരചയിതാവ്‌ [തിരുത്തുക]

  1. പട്ടണത്തിൽ സുന്ദരൻ (2003)
  2. വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
  3. തൂവൽകൊട്ടാരം (1996)
  4. അസ്ത്രം (1983)
  5. കുറുക്കന്റെ കല്യാണം (1982)
  6. ആരതി (1981)
  7. ഞാൻ എകനാണ്‌

കഥകൾ [തിരുത്തുക]

  1. ഇന്നത്തെ ചിന്താവിഷയം (2007)
  2. രസതന്ത്രം (2006)
  3. ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (1987)
  4. സന്മനസ്സുള്ളവർക്ക്‌ സമാധാനം(1986)

സഹസംവിധായകൻ [തിരുത്തുക]

  1. ആരതി (1981) (സംവിധായകൻ :പി. ചന്ദ്രകുമാർ)
  2. അധികാരം (1980) (സംവിധായകൻ :പി. ചന്ദ്രകുമാർ)
  3. അഗ്നി പർവ്വതം (1979)(സംവിധായകൻ :പി. ചന്ദ്രകുമാർ)

കുടുംബം [തിരുത്തുക]

ഭാര്യ: നിർമ്മല സത്യൻ
മക്കൾ: അരുൺ, അഖിൽ, അനൂപ്‌

അവലംബം [തിരുത്തുക]

സത്യൻ അന്തിക്കാട് [1]

"http://ml.wikipedia.org/w/index.php?title=സത്യൻ_അന്തിക്കാട്&oldid=1686085" എന്ന താളിൽനിന്നു ശേഖരിച്ചത്