ദുൽഖർ സൽമാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദുൽഖർ സൽമാൻ | |
|---|---|
| ജനനം | 28 ജൂലൈ 1986 |
| ഭവനം | കൊച്ചി, കേരളം |
| മറ്റ് പേരുകൾ | സലു |
| തൊഴിൽ | ചലച്ചിത്ര നടൻ |
| സജീവം | 2012– |
| ജീവിത പങ്കാളി | അമാൽ സുൽഫിയ (2011–) |
| മാതാപിതാക്കൾ |
|
| വെബ്സൈറ്റ് | |
| www.dulquarsalman.in | |
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് ദുൽഖർ സൽമാൻ. പ്രമുഖ ചലച്ചിത്രനടനായ മമ്മൂട്ടിയുടെ മകനാണ് ഇദ്ദേഹം. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] ചലച്ചിത്രജീവിതം
സുഹൃത്തായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം.
[തിരുത്തുക] സ്വകാര്യജീവിതം
നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28-ന് ജനിച്ചു.[1] കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി.[2] 2011 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.[3]
[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങൾ
| നമ്പർ | വർഷം | ചിത്രം | കഥാപാത്രം | സംവിധാകയൻ | കൂടെ അഭിനയിച്ചവർ |
|---|---|---|---|---|---|
| 1 | 2012 | സെക്കന്റ് ഷോ | ലാലു | ശ്രീനാഥ് രാജേന്ദ്രൻ | ഗൗതമി നായർ, സണ്ണി വെയിൻ |
| 2 | ഉസ്താദ് ഹോട്ടൽ | ഫൈസി | അൻവർ റഷീദ് | നിത്യ മേനോൻ, തിലകൻ | |
| 3 | തീവ്രം | ഹർഷവർദ്ധൻ | രൂപേഷ് പീതാംബരൻ | ശിഖ നായർ, ശ്രീനിവാസൻ, വിനയ് ഫോർട്ട്, അനുമോഹൻ, വിഷ്ണു, റിയാ സൈറ | |
| 4 | 2013 | എബിസിഡി: അമേരിക്കൻ-ബോൺ കൺഫ്യൂസ്ഡ് ദേശി | മാർട്ടിൻ പ്രക്കാട്ട് | അപർണ്ണ ഗോപിനാഥ്, ജേക്കബ് ഗ്രിഗറി |
[തിരുത്തുക] അവലംബം
- ↑ Home "Mammootty biography". Malayala Manorama. Retrieved on 2012-01-12.
- ↑ "Like father, like son". Malayala Manorama. Retrieved 16 January 2012.
- ↑ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ വിവാഹിതനായി