അഞ്ജലി മേനോൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അഞ്ജലി മേനോൻ | |
|---|---|
| ജനനം | കോഴിക്കോട്, കേരളം, ഇന്ത്യ |
| ബിരുദം | ലണ്ടൻ ഫിലിം സ്കൂൾ |
| തൊഴിൽ | ചലച്ചിത്രസംവിധായക |
| സജീവം | 1997-ഇതുവരെ |
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകയാണ് അഞ്ജലി മേനോൻ. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിനു് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു.2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി[1][2][3][4].
കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്.
ഉള്ളടക്കം |
തിരക്കഥ [തിരുത്തുക]
- കേരള കഫേ
- ഉസ്താദ് ഹോട്ടൽ
- മഞ്ചാടിക്കുരു
പുരസ്കാരങ്ങൾ [തിരുത്തുക]
- 2008: കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവം
- മികച്ച മലയാള ചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം - മഞ്ചാടിക്കുരു[5]
- മികച്ച നവാഗത സംവിധായകക്കുള്ള ഹസ്സൻകുട്ടി പുരസ്കാരം - മഞ്ചാടിക്കുരു[5]
- 2012: മികച്ച തിരക്കാഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഞ്ചാടിക്കുരു)[6].
- 2013: മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, (ഉസ്താദ് ഹോട്ടൽ)[7]
അവലംബം [തിരുത്തുക]
- ↑ "Malayalam film wins big at New York festival". Sify.com. 11 November 2009.
- ↑ "Seeds of a success story: Award-winning director Anjali Menon talks about her feature film, ‘Manjadikurru,’ and her love for cinema.". The Hindu, Thiruvananthapuram. 26 December 2008.
- ↑ Manjadikuru, Lucky Red Seeds cinemaofmalayalam.net.
- ↑ "Mistress of composure". Express Buss, Indian Express. 28 May 2009.
- ↑ 5.0 5.1 "Parque Via wins best film award". The Hindu. ശേഖരിച്ചത് 19 മെയ് 2012.
- ↑ http://www.mathrubhumi.com/movies/malayalam/341777/
- ↑ http://www.indiavisiontv.com/2013/03/18/180181.html/