സെക്കന്റ് ഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെക്കന്റ് ഷോ
പോസ്റ്റർ
സംവിധാനംശ്രീനാഥ് രാജേന്ദ്രൻ
നിർമ്മാണംഎ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്
രചനവിനി വിശ്വലാൽ
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംപപ്പു
ചിത്രസംയോജനം
  • പ്രവീൺ കെ.എൽ.
  • ശ്രീകാന്ത് എൻ.ബി.
സ്റ്റുഡിയോഎ.ഒ.പി.എൽ. എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്
വിതരണം
റിലീസിങ് തീയതി2012 ഫെബ്രുവരി 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം126 മിനിറ്റ്

നവാഗതനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സെക്കന്റ് ഷോ. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച ചലച്ചിത്രമാണിത്. പുതുമുഖമായ ഗൗതമി നായർ ആണ് നായിക. സണ്ണി വെയ്ൻ, ബാബുരാജ്, രോഹിണി, സുധീഷ് ബെറി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനി വിശ്വലാൽ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

  • ദുൽഖർ സൽമാൻ – ഹരി (ലാലു)
  • സണ്ണി വെയ്ൻ – കുരുടി (നെൽസൺ മണ്ടേല പി.പി.)
  • ഗൗതമി നായർ – ഗീതു (ഗീതാഞ്ജലി)
  • ബാബുരാജ് – ചാവേർ അന്തോണി / ചാവേർ വാവച്ചൻ
  • രോഹിണി – ദേവകി, ലാലുവിന്റെ അമ്മ
  • സുധീഷ് ബെറി – വിഷ്ണുബുദ്ധൻ
  • കുഞ്ചൻ – ജനാർദ്ദനൻ, ലാലുവിന്റെ അമ്മാവൻ
  • മിഥുൻ നായർ – സിദ്ധാർത്ഥ് ബുദ്ധൻ
  • ബിബിൻ പെരുമ്പിലിക്കുന്നേൽ – അബു
  • അനിൽ ആന്റോ – നീരാളി
  • മുരളി കൃഷ്ണ – സേതു
  • രതീഷ് – ഉമ്മർ
  • അനീഷ് ഗോപാൽ – വികടൻ
  • ബൈജു വർഗ്ഗീസ് – ബാബു
  • സാം – സുനിൽ
  • വിജയ് കുമാർ – സച്ചി
  • നൂറ മൈക്കിൾ – സുരഭി
  • സുന്ദർ – അഭി
  • ജോബി – കൊച്ചു
  • ശ്രീകുമാർ കോഴിക്കോട് – എസ്.ഐ. ജോർജ്
  • ജയരാജ് കോഴിക്കോട് – രാമേട്ടൻ
  • കോട്ടയം ബോസ് – മൂപ്പൻ
  • ഡൊമിനിൻ – ഇന്റർവ്യൂവർ
  • ബിബിൻ – സാജൻ ജോർജ്
  • സിധു ആർ. പിള്ള – ശ്യാം

സംഗീതം[തിരുത്തുക]

കൈതപ്രം, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സുധീഷ് വേളമണ്ണൂർ എന്നിവർ എഴുതിയ വരികൾക്ക് നിഖിൽ രാജനും മലയാള റോക്ക് സംഗീതസംഘമായ അവിയലുമാണ് സംഗീതം പകർന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് റെക്സ് വിജയനാണ്.

ഗാനങ്ങൾ
# ഗാനംഗാനരചനസംഗീതംഗായകർ ദൈർഘ്യം
1. "അടിപിടി"  കൈതപ്രംനിഖിൽ രാജൻനിഖിൽ രാജൻ, പോയ്സൺ 9 3:30
2. "ഈ രാമായണക്കൂട്ടിൽ"  കൈതപ്രംനിഖിൽ രാജൻസൂരജ് സന്തോഷ് 5:07
3. "സ്വപ്നം പങ്കിടാൻ"  കൈതപ്രംനിഖിൽ രാജൻജേക്സ് ബിജോയ് 4:43
4. "ഈ രാമായണക്കൂട്ടിൽ"  കൈതപ്രംനിഖിൽ രാജൻജനനി മദൻ 4:20
5. "സ്വപ്നം പങ്കിടാൻ"  കൈതപ്രംനിഖിൽ രാജൻനരേഷ് അയ്യർ 4:48
6. "അയ്യോ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഅവിയൽഅവിയൽ 4:27
7. "തിത്തിത്താരാ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻഅവിയൽഅവിയൽ 3:29
8. "ആരമ്പത്ത്"  സുധി വേളമണ്ണൂർഅവിയൽഅവിയൽ 4:22

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സെക്കന്റ്_ഷോ&oldid=3830874" എന്ന താളിൽനിന്ന് ശേഖരിച്ചത്