രഞ്ജിത്ത്
| രഞ്ജിത്ത് | |
|---|---|
| ജനനം | 1964 സെപ്റ്റംബർ 5 ബാലുശ്ശേരി, കോഴിക്കോട്, കേരള |
| ഉദ്യോഗം | സിനിമാസംവിധായകൻ, തിരക്കഥാകൃത്ത് |
| സജീവം | 1987 മുതൽ |
| ജീവിത പങ്കാളി | ശ്രീജ |
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. അതോടൊപ്പം ഏതാനും സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതവഴികൾ
1985 ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രി എടുത്തു. രണ്ട് വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയിൽ പുറത്തിറങ്ങി.തുടർന്ന് കമൽ, ഷാജി കൈലാസ്, സിബി മലയിൽ, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചു. പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടെ. മോഹൻലാൽ അഭിനയിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്.
ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് - മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിംഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സംവിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത്ത് സംവിധാനം ചെയ്തു.
നന്ദനം മുതലിങ്ങോട്ട് ഒരേ സമയം കലാമൂല്യവും ജനപ്രിയതയും നിലനിർത്തിയ ചിത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.
[തിരുത്തുക] ബഹുമതികൾ
- 2008: മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം - തിരക്കഥ[1]
- 2011: മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം - ഇന്ത്യൻ റുപീ
- 2009: കേരള ചലച്ചിത്ര പുരസ്ക്കാരം - മികച്ച ചിത്രം - പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ[2]
- 2001: മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് - രാവണപ്രഭു[3]
[തിരുത്തുക] സിനിമാജീവിതം
| വർഷം | സിനിമ | വിഭാഗം | |||||
|---|---|---|---|---|---|---|---|
| സംവിധാനം | നിർമാണം | തിരക്കഥ | കഥ | അഭിനേതാവ് | |||
| 2012 | സ്പിരിറ്റ് | ||||||
| 2011 | ഇന്ത്യൻറുപീ | ||||||
| ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | |||||||
| 2010 | പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് | ||||||
| 2010 | പെൺപട്ടണം | ||||||
| 2009 | പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ | ||||||
| 2009 | കേരള കഫേ | ||||||
| 2008 | ഗുൽമോഹർ | ||||||
| 2008 | തിരക്കഥ | ||||||
| 2007 | റോക്ക് ആന്റ് റോൾ | ||||||
| നസ്രാണി | |||||||
| കൈയൊപ്പ് | |||||||
| 2006 | പ്രജാപതി | ||||||
| 2005 | ചന്ദ്രോത്സവം | ||||||
| 2004 | ബ്ലാക്ക് | ||||||
| 2003 | അമ്മക്കിളിക്കൂട് | ||||||
| മിഴിരണ്ടിലും | |||||||
| 2002 | നന്ദനം | ||||||
| 2001 | രാവണപ്രഭു | ||||||
| 2000 | നരസിംഹം | ||||||
| വല്ല്യേട്ടൻ | |||||||
| 1999 | ഉസ്താദ് | ||||||
| 1998 | സമ്മർ ഇൻ ബദ്ലഹേം | ||||||
| 1997 | ആറാം തമ്പുരാൻ | ||||||
| അസുരവംശം | |||||||
| കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | |||||||
| 1996 | രജപുത്രൻ | ||||||
| 1994 | രുദ്രാക്ഷം | ||||||
| 1993 | യാദവം | ||||||
| മായാമയൂരം | |||||||
| ദേവാസുരം | |||||||
| 1992 | ജോണി വാക്കർ (സിനിമ) | ||||||
| 1991 | നീലഗിരി (സിനിമ) | ||||||
| പൂക്കാലം വരവായി | |||||||
| ജോർജൂട്ടി c/o ജോർജ്ജൂട്ടി | |||||||
| 1990 | നഗരങ്ങളിൽ ചെന്നു രാപാർക്കാം | ||||||
| മറുപുറം | |||||||
| നൻമനിറഞ്ഞവൻ ശ്രീനിവാസൻ | |||||||
| പാവക്കൂത്ത് | |||||||
| ശുഭയാത്ര | |||||||
| 1989 | പെരുവണ്ണാപുരത്തെ വിശേഷങ്ങൾ | ||||||
| പ്രാദേശിക വാർത്തകൾ | |||||||
| 1988 | ഓർക്കാപ്പുറത്ത് | ||||||
| വിറ്റ്നസ്സ് (സിനിമ) | |||||||
| 1987 | ഒരു മെയ്മാസപുലരിയിൽ | ||||||
| എഴുതാപ്പുറങ്ങൾ | |||||||
[തിരുത്തുക] തിരക്കഥകൾ
- പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,
- ജോർജുകുട്ടി c/o ജോർജുകുട്ടി
- കിലുക്കാം പെട്ടി.
- നന്മ നിറഞ്ഞവൻ ശ്രീനിവാസൻ
- ജോണി വാക്കർ
- ദേവാസുരം
- കാലാൾ പട
- മായാമയൂരം
- പ്രാദേശിക വാർത്തകൾ
- അസുരവംശം
- രുദ്രാക്ഷം
- ആറാം തമ്പുരാൻ
- നരസിംഹം
- വല്യേട്ടൻ
- ഉസ്താദ്
- സമ്മർ ഇൻ ബത്‌ലഹേം
- രാവണപ്രഭു
- നന്ദനം
- അമ്മ കിളിക്കൂട്
- മിഴി രണ്ടിലും
- ബ്ലാക്ക്
- ചന്ദ്രോത്സവം
- നസ്രാണി
- പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
- ഇന്ത്യൻ റുപ്പി
[തിരുത്തുക] സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- രാവണപ്രഭു
- നന്ദനം
- മിഴി രണ്ടിലും
- ബ്ലാക്ക്
- ചന്ദ്രോത്സവം
- പ്രജാപതി
- കൈയൊപ്പ്
- റോക്ക് & റോൾ
- തിരക്കഥ
- പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ
- പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്
- ഇന്ത്യൻ റുപ്പി
[തിരുത്തുക] അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ "56ആം ദേശീയ ചലച്ചിത്രം പുരസ്കാരം". പബ്ലിക് ഇൻഫോർമേഷൻ ബ്യുറോ. ശേഖരിച്ച തീയതി 2011-03-02.
- ↑ "2009 കേരള ചലച്ചിത്രം പുരസ്കാരങ്ങൾ". http://www.keralafilm.com/pdf/2010/sfa_09_award_declaration.pdf.
- ↑ "2001കേരള ചലച്ചിത്രം പുരസ്കാരങ്ങൾ". http://www.keralafilm.com/sfa01.htm.