വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
| നരസിംഹം |

നരസിംഹം |
| ദേവനാഗരി: |
नरसिंह |
| തമിഴ്: |
நரசிம்மர் |
| ആയുധം: |
ചക്രം,ഗദ |
|
ഹൈന്ദവ ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടര്‍ന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി. 1 മനുഷ്യനോ മ്രിഗമോ തന്നെ കൊല്ലരുത് 2 ആയുധങ്ങള്‍ കൊണ്ട് തന്നെ കൊല്ലരുത് 3 രാവോ പകലോ തന്നെ കൊല്ലരുത് 4 ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രന്‍ ജനിച്ചു. വിഷ്ണുഭക്തിയില്‍ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാന്‍ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദന്‍ അറിയിയ്ക്കുകയും അനന്തരം തൂണ്‍ പിളര്‍ന്ന് മഹാവിഷ്ണു നരസിംഹമൂര്‍ത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയില്‍ കിടത്തി നഖങ്ങള്‍ കൊണ്ട് മനുഷ്യനോ മ്രിഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിംഹമൂര്‍ത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തില്‍ ഇപ്രകാരമാണ് വര്‍ണ്ണിച്ചിരിയ്ക്കുന്നത്.
- മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
- നൃസിംഹരൂപസ്തദലം ഭയാനകം
- പ്രതപ്തചാമീകര ചണ്ഡലോചനം
- സ്ഫുരത്സടാകേസരജൃംഭിതാനനം
- കരാളദംഷ്ട്രം കരവാള ചഞ്ചല-
- ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോല്‍ബാണം
- സ്തബ്ധോര്‍ദ്ധ്വകര്‍ണ്ണം ഗിരികന്ദരാത്ഭുത-
- വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
- ദിവിസ്പൃശല്‍ കായമദീര്‍ഘപീവര-
- ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
- ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
- ര്‍വ്വിഷ്വഗ്ഭുജാനീക ശതം നഖായുധം
ഹിന്ദു മതം · ദശാവതാരം  |
|
| ദശാവതാരങ്ങള്‍ |
|
 |
|
| മറ്റ് അവതാരങ്ങള്‍ |
|
|
| *Buddha or Balarama is considered the ninth avatar of Vishnu, depending the tradition. In North India, Buddha is included and in south India, Balarama. |
|