വല്ല്യേട്ടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വല്യേട്ടൻ | |
|---|---|
| സംവിധാനം | ഷാജി കൈലാസ് |
| നിർമ്മാണം | ബൈജു അമ്പലക്കര അനിൽ അമ്പലക്കര |
| രചന | രഞ്ജിത്ത് |
| അഭിനേതാക്കൾ | മമ്മൂട്ടി സായി കുമാർ സിദ്ദിഖ് മനോജ് കെ. ജയൻ ശോഭന പൂർണ്ണിമ |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | രവിവർമ്മൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| സ്റ്റുഡിയോ | അമ്പലക്കര ഫിലിംസ് |
| വിതരണം | അമ്മ ആർട്സ് സാഗർ മൂവീസ് രാജശ്രീ ഫിലിംസ് |
| റിലീസിങ് തീയതി | 2000 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വല്യേട്ടൻ. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മ ആർട്സ്, സാഗർ മൂവീസ്, രാജശ്രീ ഫിലിംസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | അറയ്ക്കൽ മാധവനുണ്ണി |
| സായി കുമാർ | പട്ടേരി ശിവകുമാർ |
| എൻ.എഫ്. വർഗ്ഗീസ് | മാമ്പറ ബാവ |
| സിദ്ദിഖ് | രഘു |
| മനോജ് കെ. ജയൻ | ദാസൻ |
| സുധീഷ് | ശങ്കരൻ കുട്ടി |
| വിജയകുമാർ | അപ്പു |
| കലാഭവൻ മണി | പപ്പൻ |
| ക്യാപ്റ്റൻ രാജു | ഇല്യാസ് മുഹമ്മദ് |
| ഇന്നസെന്റ് | രാമൻ കുട്ടി കൈമൾ |
| അഗസ്റ്റിൻ | ഗംഗാധരൻ |
| നാരായണൻ നായർ | അറയ്ക്കൽ കുട്ടികൃഷ്ണൻ നായർ |
| ഭീമൻ രഘു | നെടുങ്ങാടി |
| വി.കെ. ശ്രീരാമൻ | സൂപി ഹാജി |
| സുബൈർ | അജിത് കുമാർ |
| രാമു | ചന്ദ്രമോഹൻ |
| കുഞ്ചൻ | ചാത്തുണ്ണി |
| ശോഭന | ദേവി |
| പൂർണ്ണിമ | ലക്ഷ്മി |
| സുകുമാരി | കുഞ്ഞിക്കവമ്മ |
| പൊന്നമ്മ ബാബു | |
| വത്സല മേനോൻ |
സംഗീതം[തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- സ്മരാമി വൈഷ്ണവ ചാരുമൂർത്തേ – പി. ജയചന്ദ്ര
- ശിവമല്ലിപ്പൂ പൊഴിക്കും – കെ.എസ്. ചിത്ര
- നിറനാഴിപ്പൊന്നിൽ മണലാര്യൻ നെല്ലിൽ – എം.ജി. ശ്രീകുമാർ, കോറസ്
- അറുപതു തിരിയിട്ട – കെ.ജെ. യേശുദാസ്
- നെറ്റിമേലെ പൊട്ടിട്ടാലും – കെ.എസ്. ചിത്ര
- അറുപതു തിരിയിട്ട – കെ.എസ്. ചിത്ര
- നെറ്റിമേലെ പൊട്ടിട്ടാലും – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കണ്ണിലമ്പും വില്ലും – എം.ജി. ശ്രീകുമാർ, അഫ്‌സൽ
അണിയറ പ്രവർത്തകർ[തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | രവിവർമ്മൻ |
| ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
| കല | ബോബൻ |
| ചമയം | പി.വി. ശങ്കർ, ജോർജ്ജ് |
| വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, ഏഴുമലൈ |
| നൃത്തം | കുമാർ ശാന്തി |
| സംഘട്ടനം | റോക്കി രാജേഷ്, കിംഗ് പഴനിരാജ് |
| നിർമ്മാണ നിയന്ത്രണം | എം. രഞ്ജിത്ത് |
| അസോസിയേറ്റ് ഡയറക്ടർ | എം. പത്മകുമാർ |
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിചൊല്ലുകളിലെ വല്ല്യേട്ടൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വല്ല്യേട്ടൻ
- വല്ല്യേട്ടൻ – മലയാളസംഗീതം.ഇൻഫോ