സ്പിരിറ്റ് (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സ്പിരിറ്റ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | രഞ്ജിത്ത് |
| നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
| രചന | രഞ്ജിത്ത് |
| അഭിനേതാക്കൾ | |
| സംഗീതം | ഷഹബാസ് അമൻ |
| ഗാനരചന | റഫീക്ക് അഹമ്മദ് |
| ഛായാഗ്രഹണം | വേണു |
| ചിത്രസംയോജനം | വിജയ് ശങ്കർ |
| സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
| വിതരണം | മാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ് |
| റിലീസിങ് തീയതി | 2012 ജൂൺ 14 |
| സമയദൈർഘ്യം | 145 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്പിരിറ്റ്. മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചത്.
ഉള്ളടക്കം |
കഥാസംഗ്രഹം [തിരുത്തുക]
മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.
അഭിനേതാക്കൾ [തിരുത്തുക]
- മോഹൻലാൽ – രഘുനന്ദൻ
- കനിഹ – മീര
- ശങ്കർ രാമകൃഷ്ണൻ – അലക്സി
- നന്ദു – പ്ലംബർ മണിയൻ
- ലെന – എ.എസ്.പി. സുപ്രിയ രാഘവൻ
- മധു – ക്യാപ്റ്റൻ നമ്പ്യാർ
- സിദ്ധാർത്ഥ് – സമീർ
- തിലകൻ – കുടിയൻ
- സുരാജ് വെഞ്ഞാറമൂട് – ഗോപീകൃഷ്ണൻ
- ടിനി ടോം – ജോൺസൺ
- കൽപ്പന – പങ്കജം
- ഗോവിന്ദൻകുട്ടി – ബിനോയ്
- വി.കെ. ശ്രീരാമൻ
- ടി.പി. മാധവൻ
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "ഈ ചില്ലയിൽ നിന്ന്" | കെ.ജെ. യേശുദാസ് | 3:39 | |||||||
| 2. | "മഴകൊണ്ടു മാത്രം" | വിജയ് യേശുദാസ് | 3:28 | |||||||
| 3. | "മരണമെത്തുന്ന" | ഉണ്ണിമേനോൻ | 3:21 | |||||||
| 4. | "മഴകൊണ്ടു മാത്രം" | ഗായത്രി | 3:29 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്പിരിറ്റ്
- സ്പിരിറ്റ് – മലയാളസംഗീതം.ഇൻഫോ