ജലജ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Jalaja | |
|---|---|
| പ്രമാണം:Jalajaactress.jpg | |
| ജനനം | |
| തൊഴിൽ | ചലച്ചിത്രനടി |
| സജീവം | 1979 - 1989 |
ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് ജലജ. 1970-80 കാലഘട്ടങ്ങളിലാണ് ജലജ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്നിരുന്നത്. കേരള സംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരത്തിനർഹയായിട്ടുണ്ട്. [1] ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ഇവർ നേടി. നിരവധി പ്രഗൽഭ സംവിധായകരുടെ ചിത്രങ്ങളിൽ ജലജ അഭിനയിച്ചു. ഇപ്പോൾ ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരുന്നു.[2]
ശ്രദ്ധേയമായ ചിത്രങ്ങൾ [തിരുത്തുക]
- തമ്പ് (1979) - ജി. അരവിന്ദൻ
- എലിപ്പത്തായം (1981) - അടൂർ ഗോപാലകൃഷ്ണൻ
- ഉൾക്കടൽ (1978) - കെ. ജി. ജോർജ്ജ്
- യവനിക (1982) - കെ. ജി. ജോർജ്ജ്
- മർമ്മരം (1982) - ഭരതൻ
- കരിയിലക്കാറ്റ് പോലെ (1986) - പി. പത്മരാജൻ
- വേനൽ (1981) - ലെനിൻ രാജേന്ദ്രൻ
- ശാലിനി എന്റെ കൂട്ടുകാരി (1978) - മോഹൻ
- അബ്കാരി (1988) - ഐ. വി. ശശി
- ആലീസിന്റെ അന്വേഷണം (1989) - ടി. വി. ചന്ദ്രൻ
- രാധ എന്ന പെൺകുട്ടി (1979) - ബാലചന്ദ്രമേനോൻ
- മണ്ടന്മാർ ലണ്ടനിൽ (1983) - സത്യൻ അന്തിക്കാട്
- ആൾക്കൂട്ടത്തിൽ തനിയെ (1984) - ഐ. വി. ശശി
- മഹായാനം (1989) - ജോഷി
അവലംബം [തിരുത്തുക]
- ↑ http://www.prd.kerala.gov.in/stateawards2.htm
- ↑ Istream (09 September 2010). "Interview with Jalaja:". Kairali TV. ശേഖരിച്ചത് 12 April 2011.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജലജ