ബാലചന്ദ്രമേനോൻ
| ബാലചന്ദ്രമേനോൻ | |
|---|---|
| ജനനം | എസ്. ബാലചന്ദ്രമേനോൻ ജനുവരി 11, 1954 അമ്പലപ്പുഴ, ആലപ്പുഴ, കേരളം |
| തൊഴിൽ | ചലച്ചിത്ര നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, അഭിഭാഷകൻ |
| സജീവം | 1978– |
| ജീവിത പങ്കാളി | വരദ (1982–) |
| പുരസ്കാരങ്ങൾ |
|
| വെബ്സൈറ്റ് | |
| http://www.balachandramenon.com/ | |
മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.
ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന - ഏപ്രിൽ 18, പാർവതി - വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു - മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക - മണിച്ചെപ്പ് തുറന്നപ്പോൾ , ആനി - അമ്മയാണെ സത്യം എന്നിവർ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
സ്വകാര്യജീവിതം [തിരുത്തുക]
ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.[1]
അവലംബം [തിരുത്തുക]
- ↑ "Balachandra Menon – My Education". ശേഖരിച്ചത് October 6, 2012.