ഇർഫാൻ ഖാൻ
| ഇർഫാൻ ഖാൻ | |
|---|---|
| ജനനം | സഹാബ്‌സാദേ ഇർഫാൻ അലി ഖാൻ [1] 1962 ജയ്‌പൂർ, രാജസ്ഥാൻ, ഇന്ത്യ |
| മറ്റ് പേരുകൾ | ഇർഫാൻ ഐ. കെ |
| ഉദ്യോഗം | അഭിനേതാവ് |
| ജീവിത പങ്കാളി | സുതാപ സിക്തർ ഖാൻ |
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇർഫാൻ ഖാൻ (ഹിന്ദി: इरफ़ान ख़ान, ഉർദു: عرفان خان; ജനനം: 1962). ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
[തിരുത്തുക] ആദ്യ ജീവിതം
ജയ്‌പൂരിലാണ് ജനനം. പിതാവ് സഹാബ്‌ദേ ഇർഫാൻ അലി ഖാൻ. എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.[2]
[തിരുത്തുക] അഭിനയ ജീവിതം
1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.
1988 ൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.
പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സംവിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.[3][4]
ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.
[തിരുത്തുക] സ്വകാര്യ ജീവിതം
ഇർഫാൻ ഖാൻ വിവാഹം ചെയ്തിരിക്കുന്ന ഒരു നടി കൂടിയായ സുതാപ സിക്ദറിനെയാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.
[തിരുത്തുക] ചലച്ചിത്രങ്ങൾ
| Film Name | Year | Role | Other Notes |
|---|---|---|---|
| New York, I Love You | 2009 | Mansuhkhbai | Post-production |
| Billo Barber | 2008 | Post-production | |
| Dilli 6 | 2008 | Pre-production | |
| Bhopal Movie | 2008 | In production | |
| Sex and Naked | 2008 | In production | |
| Mumbai Meri Jaan | 2008 | Thomas | |
| Krazzy 4 | 2008 | Dr. Mukherjee | |
| Sunday | 2008 | Kumar | |
| Partition | 2007 | Avtar | |
| Road to Ladakh | 2008 | Road to Ladakh (Short), Released in 2003; Full-length version in production.[5] | |
| Aaja Nachle | 2007 | Farooque, Najma's husband | released |
| Apna Asmaan | 2007 | Ravi Kumar | released |
| The Darjeeling Limited | 2007 | The Father | Released |
| The Namesake | 2007 | Ashoke Ganguli | Co-starring Tabu. Directed by Mira Nair |
| Life in a Metro | 2007 | Monty | won Best Supporting Actor in the filmfare award ceremony |
| A Mighty Heart | 2007 | Captain | First international movie screened at Cannes 2007 |
| Sainikudu | 2006 | Pappu Yadav | |
| Deadline: Sirf 24 Ghante | 2006 | Krish Vaidya | |
| The Killer | 2006 | Vikram/Roopchand Swaroopchand Solanki | Co-starring Emraan Hashmi |
| Yun Hota To Kya Hota | 2006 | Salim Rajabali | Directed by Naseeruddin Shah |
| 7½ Phere | 2005 | Manoj | With Juhi Chawla |
| Rog | 2005 | Inspector Uday Rathore | |
| Chocolate: Deep Dark Secrets | 2005 | ||
| Charas | 2004 | With Uday Chopra & Jimmy Shergill | |
| Aan: Men at Work | 2004 | Yusuf Pathan | With Akshay Kumar,Sunil Shetty and Shatrugan Sinha |
| Maqbool | 2003 | Maqbool | Won a national award |
| ഹാസിൽ | 2003 | Ranvijay Singh | With Jimmy Shergill(won him the Filmfare award of best actor in negative role) |
| കസൂർ | 2001 | പബ്ലിക് പോസിക്യൂട്ടർ | With Aftab Shibdasani and Lisa Ray |
| ദ വാരിയർ | 2001 | Breakthrough role. | |
| സച്ച് എ ലോങ്ങ് ജേർണി | 1998 | ഗസ്റ്റഡിന്റെ അച്ഛൻ | |
| ഏക് ഡോക്ടർ കി മോത് | 1991 | ||
| ദൃഷ്ടി | 1990 | ||
| സലാം ബോംബെ | 1988 | Letter writer | Deleted scene |