അച്ചുവേട്ടന്റെ വീട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചുവേട്ടന്റെ വീട്
പോസ്റ്റർ
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഎ.വി. ഗോവിന്ദൻകുട്ടി
രചനബാലചന്ദ്രമേനോൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംബാലചന്ദ്രമേനോൻ
സ്റ്റുഡിയോകൈലാസ് മൂവിടോൺ
വിതരണംസേഫ് റിലീസ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷമലയാളം

നെടുമുടിവേണു, ബാലചന്ദ്രമേനോൻ, രോഹിണി ഹട്ടങ്കടി തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അച്ചുവേട്ടന്റെ വീട്. ബാലചന്ദ്രമേനോൻ തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. എ.വി. ഗോവിന്ദൻകുട്ടിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഗാനരചന എസ്. രമേശൻ നായരും സംഗീതസംവിധാനം വിദ്യാധരനും നിർവ്വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം പകർന്നത് മോഹൻ സിത്താര ആണ്.

കഥാതന്തു[തിരുത്തുക]

അച്യുതൻനായർ (നെടുമുടിവേണു) പത്തനാപുരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുടുംബസമേതം താമസം മാറുന്നു. പുതിയ വാടകവീടിനു സമീപത്തെ മെൻസ് ഹോസ്റ്റൽ വിദ്യാർഥികൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിലെ പ്രധാനി, ക്യാപ്റ്റൻ എന്നറിയപ്പെടുന്ന വിപിൻ (ബാലചന്ദ്രമേനോൻ) ആണ് പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുക. ഒരു ദിവസം വിപിനുമായുള്ള സംഘർഷത്തിനു ശേഷം അച്യുതൻനായർ ഹൃദയാഘാതം മൂലം മരിക്കുന്നു. അതിനു ശേഷം വിപിൻ ആകെ മാറുന്നു. അച്യുതൻനായരുടെ ഭാര്യയായി രോഹിണി ഹട്ടങ്കടി വേഷമിട്ടു.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാധരൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചന്ദനം മണക്കുന്ന" (രാഗം: ബാഗേശ്രീ)കെ.ജെ. യേശുദാസ്, കോറസ് 5:27
2. "ചന്ദനം മണക്കുന്ന" (രാഗം: ബാഗേശ്രീ)കെ.എസ്. ചിത്ര, കോറസ് 5:27

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അച്ചുവേട്ടന്റെ_വീട്&oldid=3903720" എന്ന താളിൽനിന്ന് ശേഖരിച്ചത്